---
title: "പയ്യന്നൂർ ഫയർ സ്റ്റേഷനിൽ പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിച്ച് നിലയത്തിലെ സേനാംഗങ്ങൾ"
english_title: "Payyannoor fire station"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103586/payyannoor-fire-station"
published_at: "2023-03-17T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414484bc2dd0_IMG-20230317-WA0079.jpg"
keywords: []
---

# പയ്യന്നൂർ ഫയർ സ്റ്റേഷനിൽ പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിച്ച് നിലയത്തിലെ സേനാംഗങ്ങൾ

> **Lead Summary:** **പയ്യന്നൂർ:** ഫയർ സ്റ്റേഷനിൽ പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിച്ച് നിലയത്തിലെ സേനാംഗങ്ങൾ. തരിശായിക്കിടന്ന ഭൂമിയിൽ നൂറുമേനി വിളവെടുത്ത് സമൂഹത്തിന് പോലും മാതൃകയായിരിക്കുകയാണ് സേനാംഗങ്ങൾ. നീട്ടിയുള്ള സൈറനും മുഴക്കി അപകട പ്രദേശങ്ങളിലും, ദുരന്ത മേഖലകളിലും ചെന്നെത്തി രക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാൻ മാത്രമല്ല, മൺമറഞ്ഞു പോകുന്ന കാർഷിക സംസ്കാരത്തിന്റെ മഹത്തായ പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുക കൂടി ചെയ്യുകയാണ് പയ്യന്നൂർ ഫയർ ഫോഴ്സ്.

## Article Content

**പയ്യന്നൂർ:** ഫയർ സ്റ്റേഷനിൽ പച്ചക്കറി കൃഷിയിലൂടെ പൊന്നുവിളയിച്ച് നിലയത്തിലെ സേനാംഗങ്ങൾ. തരിശായിക്കിടന്ന ഭൂമിയിൽ നൂറുമേനി വിളവെടുത്ത് സമൂഹത്തിന് പോലും മാതൃകയായിരിക്കുകയാണ് സേനാംഗങ്ങൾ. നീട്ടിയുള്ള സൈറനും മുഴക്കി അപകട പ്രദേശങ്ങളിലും, ദുരന്ത മേഖലകളിലും ചെന്നെത്തി രക്ഷാ പ്രവർത്തനങ്ങളിലേർപ്പെടാൻ മാത്രമല്ല, മൺമറഞ്ഞു പോകുന്ന കാർഷിക സംസ്കാരത്തിന്റെ മഹത്തായ പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുക കൂടി ചെയ്യുകയാണ് പയ്യന്നൂർ ഫയർ ഫോഴ്സ്.

നിലയ പരിധിയിലെ തരിശായി കിടന്നിരുന്ന ഭൂമിയിൽ പച്ചക്കറി കൃഷി നടത്തി വിളവെടുത്താണ് സേനാംഗങ്ങൾ മാതൃകയാകുന്നത്. രാസ പദാർത്ഥങ്ങളും, കീടനാശിനികളും തളിച്ച് മനുഷ്യരിൽ മഹാമാരികളുടെ വിത്ത് പാകുന്ന കാർഷിക രീതി പിൻതുടരുന്നവരിൽ നിന്നും വത്യസ്തമായി തികച്ചും ജൈവ വളങ്ങൾ മാത്രമുപയോഗിച്ചാണ് ഇവിടുത്തെ കൃഷി രീതി. കൃഷിഭവൻ നൽകിയ ശാസ്ത്രീയ മാർഗങ്ങൾ പാലിച്ച് കൊണ്ട് സ്റ്റേഷൻ അധികൃതർ നടത്തുന്ന കൂട്ടായ പരിശ്രമം ഇതിനോടകം തന്നെ ജനശ്രദ്ധയാകർച്ചു കഴിഞ്ഞു.

വെണ്ട, പച്ചമുളക്, വഴുതിന, പയർ, പാവൽ, പടവലം, ഞരമ്പൻ എന്നീ പച്ചക്കറികളാണ് നിലവിൽ കൃഷി ചെയ്തു പോരുന്നത്. സ്റ്റേഷൻ ഓഫീസർ ടി കെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ, ഹോംഗാർഡ് ജീവനക്കാർ ഉൾപ്പടെയുള്ള അക്ഷീണം പ്രവർത്തിച്ചാണ് ഈ നേട്ടം കൈവരിച്ചത് ടി കെ സന്തോഷ് കുമാർ സ്റ്റേഷൻ ഓഫീസർ മുരളി നടുവലത്ത് ഫയർ & റസ്‌ക്യു ഓഫീസർ സ്റ്റേഷൻ ആവശ്യത്തിന് പച്ചക്കറി ഉപയോഗിച്ചു പോരുന്നുണ്ട്. പച്ചക്കറികൾ വിറ്റു കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു വരുന്നതായും ഫയർ സ്റ്റേഷൻ അധികൃതർ അറിയിച്ചു. കോവി ഡ് കാലത്തെ പച്ചക്കറി വിളവെടുപ്പ്, പയ്യന്നൂരിലെ സമൂഹ അടുക്കളയിലേക്ക് സംഭാവന നൽകിയത് പൊതുജനങ്ങളിൽ നിന്നും പയ്യന്നൂർ അഗ്നിരക്ഷാ സേനയ്ക്കും കേരള ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിനും വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103586/payyannoor-fire-station)