---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur nov 13"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10361/rtpcr-test-kannur-nov-13"
published_at: "2021-11-13T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f1923b62e7_images - 2021-11-11T065632.842.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ: ജില്ലയില്‍ ശനി (നവംബര്‍ 13) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ: ജില്ലയില്‍ ശനി (നവംബര്‍ 13) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ചപ്പാരപ്പടവ് പി എച്ച് സി, സ്വാമി ആനന്ദതീര്‍ഥ ട്രസ്റ്റ് കമ്മ്യൂണിറ്റി ഹാള്‍ പയ്യന്നൂര്‍, മട്ടന്നൂര്‍ വയോജന വിശ്രമ കേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും ഉദയഗിരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മാട്ടൂല്‍ എഫ് എച്ച് സി, ആര്‍ വി മെട്ട വിജ്ഞാനവേദി ഇരിവേരി എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണിവരെയും പറശ്ശിനിക്കടവ് പി എച്ച് സി, മയ്യില്‍ സി എച്ച് സി, പിണറായി അങ്കണവാടി ട്രെയിനിംഗ് സെന്റര്‍ പുത്തന്‍കണ്ടം, ഇരിട്ടി താലൂക്ക് ആശുപത്രി, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും കണ്ണൂര്‍ ഓഫീസേഴ്‌സ് ക്ലബ്ബില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10361/rtpcr-test-kannur-nov-13)