---
title: "സ്ഥാനാരോഹണവും പ്രതിഷേധ ധരണയും നടത്തി."
english_title: "udf kelakam Ascension and protest sit-in."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103614/udf-kelakam-ascension-and-protest-sit-in"
published_at: "2023-03-17T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641475542fc5c_udf_kelakam.jpg"
keywords: []
---

# സ്ഥാനാരോഹണവും പ്രതിഷേധ ധരണയും നടത്തി.

> **Lead Summary:** **കേളകം : **യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും. പ്രതിഷേധ ധരണയും സംഘടിപ്പിച്ചു. കേളകം ടൗണിൽ വ്യാപാരികളെയും , ജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുന്ന പെടിശല്യത്തിന് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല , കോൺഗ്രസ് ഭരണകാലത്ത് സ്ഥാപിച്ച മാലിന്യപ്ലാന്റ് ഉപയോഗിക്കാതെ പ്രദേശത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കുന്നു , മഞ്ഞളാംപുറം സ്റ്റേഡിയത്തിനായി വർഷാവർഷം ബജറ്റ് നീക്കി വെയ്ക്കുന്നുണ്ട് എങ്കിലും പദ്ധതി നടപ്പാകുന്നില്ല , കേളകം പഞ്ചായത്തിന്റെ പരിധിയിൽ മെച്ചപ്പെട്ട കളിസ്ഥലമില്ല , ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധരണ സംഘടിപ്പിച്ചത്.

## Article Content

**കേളകം : **യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും. പ്രതിഷേധ ധരണയും സംഘടിപ്പിച്ചു. കേളകം ടൗണിൽ വ്യാപാരികളെയും , ജനങ്ങളെയും ഒരുപോലെ ദുരിതത്തിലാക്കുന്ന പെടിശല്യത്തിന് പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ല , കോൺഗ്രസ് ഭരണകാലത്ത് സ്ഥാപിച്ച മാലിന്യപ്ലാന്റ് ഉപയോഗിക്കാതെ പ്രദേശത്ത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കുന്നു , മഞ്ഞളാംപുറം സ്റ്റേഡിയത്തിനായി വർഷാവർഷം ബജറ്റ് നീക്കി വെയ്ക്കുന്നുണ്ട് എങ്കിലും പദ്ധതി നടപ്പാകുന്നില്ല , കേളകം പഞ്ചായത്തിന്റെ പരിധിയിൽ മെച്ചപ്പെട്ട കളിസ്ഥലമില്ല , ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നിലയിൽ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധരണ സംഘടിപ്പിച്ചത്.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിമൽ കൊച്ചുപുര അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി അംഗം ലിസി ജോസഫ് , സന്തോഷ് മണ്ണാർകുളം , സോനു വല്ലത്തുകാരൻ , ശരത് ചന്ദ്രൻ , ജിജോ അറയ്ക്കൻ , വിപിൻ ജോസഫ് , ജോബി പാണ്ടംചേരി , ജിബിൻ തയ്യിൽ , ജിൽജോ കളത്തിൽ , എബിൻ ഫിലിപ്പ് , ബിബിൻ തോട്ടത്തിൽ , കെ.എസ് അജിൻ , ഡെന്നി ബെന്നി , ജോഷ്ബിൻ പാനികുളം , ജോബിഷ് ഇരിപ്പയിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103614/udf-kelakam-ascension-and-protest-sit-in)