---
title: "വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും."
english_title: "Anniversary celebration and farewell gathering."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103616/anniversary-celebration-and-farewell-gathering"
published_at: "2023-03-17T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64147792ce312_idumba.jpg"
keywords: []
---

# വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും.

> **Lead Summary:** ഇടുമ്പ: ഇടുമ്പ എൽ.പി.സ്കൂൾ 71-ാം വാർഷികാഘോഷവും സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുളള യാത്രയയപ്പ് സമ്മേളവും നടന്നു. ഇടുമ്പ എൽ.പി.സ്കൂളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി. ഉപഹാര സമർപ്പണവും നടത്തി.പ്രഥമാദ്ധ്യാപിക പി.പത്മാവതി റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ആർ.സി ട്രെയിനർ ബിജു.ആർ.എൽ അനുമോദനം നടത്തി.

## Article Content

ഇടുമ്പ: ഇടുമ്പ എൽ.പി.സ്കൂൾ 71-ാം വാർഷികാഘോഷവും സർവീസിൽനിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുളള യാത്രയയപ്പ് സമ്മേളവും നടന്നു. ഇടുമ്പ എൽ.പി.സ്കൂളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസി.വി.ബാലൻ അദ്ധ്യക്ഷനായി. ഉപഹാര സമർപ്പണവും നടത്തി.പ്രഥമാദ്ധ്യാപിക പി.പത്മാവതി റിപ്പോർട്ട് അവതരിപ്പിച്ചു. ബി.ആർ.സി ട്രെയിനർ ബിജു.ആർ.എൽ അനുമോദനം നടത്തി.

വാർഡ് അംഗം ടി. ഷീബ എൻഡോവ്മെൻറ് വിതരണം ചെയ്തു.സ്കൂൾ കമ്മറ്റി പ്രസി.വി. പത്മനാഭൻ , സി.ആർ.സി. കോഡിനേറ്റർ വിനിമ. കെ, പി.ടി.എ.പ്രസി. അജേഷ്.പി, പ്രേമൻ എ.കെ, റിലീസ് കുമാർ .വി, സഹദേവൻ .സി, എ.കെ.ഗീത, വാഴയിൽ ഭാസ്ക്കരൻ, റഷീദ്.പി, റിനി രവീന്ദ്രൻ ,കെ.പി. ജ്വാല വിനു, എ. പുരുഷു എന്നിവർ സംസാരിച്ചു.കുട്ടികളുടെയും കുടുംബശ്രീ അംഗങ്ങളുടെയും കലാപരിപാടികൾ, നൃത്തനൃത്ത്യങ്ങൾ , സനീഷ് വടകരയുടെ മാജിക് ഷോ , മിമിക്സ് പരേഡ് തുടങ്ങി വിവിധ കലാ പരിപാടികളും ഉണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103616/anniversary-celebration-and-farewell-gathering)