---
title: "വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. "
english_title: "Viyyur Central Jail Clerk dies in auto accident."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103628/viyyur-central-jail-clerk-dies-in-auto-accident"
published_at: "2023-03-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64148a9037e1e_DZF.jpg"
keywords: []
---

# വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. 

> **Lead Summary:** വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. അകത്തേത്തറ ധോണി പാതിരിനഗർ പുഷ്പരാജൻറെ മകൾ ഗീതാഞ്ജലി യാണ് മരിച്ചത്. തൃശൂർ റയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് പോകാൻ ബസ് സ്റ്റോപിലേക്ക് പോകവേയാണ് അപകടം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. മാതാവ്: പാർവതി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ആദിത്യ, അക്ഷയ്.

## Article Content

വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. അകത്തേത്തറ ധോണി പാതിരിനഗർ പുഷ്പരാജൻറെ മകൾ ഗീതാഞ്ജലി യാണ് മരിച്ചത്. തൃശൂർ റയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് പോകാൻ ബസ് സ്റ്റോപിലേക്ക് പോകവേയാണ് അപകടം. വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടിലെത്തിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ച 12ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. മാതാവ്: പാർവതി. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ആദിത്യ, അക്ഷയ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103628/viyyur-central-jail-clerk-dies-in-auto-accident)