---
title: "പോക്‌സോ കോടതിയില്‍ കുട്ടികളുടെ ചിത്രം വര നവംബര്‍ 14 ന്"
english_title: "Drawing picture of the children in Pocso Court on November 14th"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10363/drawing-picture-of-the-children-in-pocso-court-on-november-14th"
published_at: "2021-11-13T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f1b4a49358_images - 2021-11-13T072607.881.jpeg"
keywords: []
---

# പോക്‌സോ കോടതിയില്‍ കുട്ടികളുടെ ചിത്രം വര നവംബര്‍ 14 ന്

> **Lead Summary:** കണ്ണൂർ: ജില്ലാ പോക്‌സോ കോടതിയെ ശിശു സൗഹൃദമാക്കുന്നതിനായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ നടത്തുന്ന ചിത്ര രചന നവംബര്‍ 14 ഞായറാഴ്ച രാവിലെ 9.30 ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ: ജില്ലാ പോക്‌സോ കോടതിയെ ശിശു സൗഹൃദമാക്കുന്നതിനായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ നടത്തുന്ന ചിത്ര രചന നവംബര്‍ 14 ഞായറാഴ്ച രാവിലെ 9.30 ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റിയന്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ബാലാവകാശ കമ്മീഷനും തലശ്ശേരി ബാര്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെവി മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും.

കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള അന്തരീക്ഷമൊരുക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ കോടതി ചുവരുകളും പരിസരവും ചിത്രം വരച്ച് ശിശുസൗഹൃദമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10363/drawing-picture-of-the-children-in-pocso-court-on-november-14th)