---
title: "വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അന്നദാനത്തിന് ജന തിരക്കേറുന്നു."
english_title: "People throng for the food offering which is held as part of the Vallioorkav Aarat festival. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103647/people-throng-for-the-food-offering-which-is-held-as-part-of-the-vallioorkav-aarat-festival"
published_at: "2023-03-17T22:33:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64149dd0f174b_valliyoorkav.jpg"
keywords: []
---

# വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അന്നദാനത്തിന് ജന തിരക്കേറുന്നു.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അന്നദാനത്തിന് ജന തിരക്കേറുന്നു. ഉത്സവം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടതോടെ പതിമൂന്ന് ക്വിന്റല്‍ അരിയുടെ ചോറാണ് ഭക്തജനങ്ങള്‍ക്കായി തയ്യാറാക്കിയത്. ഇന്ന് മുഖ്യപാചകക്കാരന്‍ ബാബു നമ്പൂതിരി തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയുണ്ണാനായി നൂറ് കണക്കിന് ഭക്തരാണ് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ എത്തിയത്.

## Article Content

**മാനന്തവാടി:** മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അന്നദാനത്തിന് ജന തിരക്കേറുന്നു. ഉത്സവം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടതോടെ പതിമൂന്ന് ക്വിന്റല്‍ അരിയുടെ ചോറാണ് ഭക്തജനങ്ങള്‍ക്കായി തയ്യാറാക്കിയത്. ഇന്ന് മുഖ്യപാചകക്കാരന്‍ ബാബു നമ്പൂതിരി തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയുണ്ണാനായി നൂറ് കണക്കിന് ഭക്തരാണ് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ എത്തിയത്.

ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും, ഉത്സവാഘോഷ കമ്മിറ്റി അംഗങ്ങളും സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരും അന്നദാനത്തില്‍ പങ്കാളികളായി. ആറാട്ടുത്സവത്തിന്റെ അവസാനം വരെ രണ്ടു നേരവും നല്‍കി വരുന്ന അന്നദാനത്തില്‍ വരും ദിനങ്ങളില്‍ തിരക്കുകൂടുമെന്നുറപ്പാണ്.നാടിന്റെ നാനാഭാഗത്ത് നിന്നുള്ളവരാണ് രണ്ട് നേരത്തേ അന്നദാനത്തില്‍ പങ്കാളികളാകുന്നത്. വ്യക്തികള്‍, സംഘടനകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരാണ് അന്നദാനം നടത്തി വരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103647/people-throng-for-the-food-offering-which-is-held-as-part-of-the-vallioorkav-aarat-festival)