---
title: "ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്"
english_title: "Fasionshow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103671/fasionshow"
published_at: "2023-03-18T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415319e43adc_images_-_2023-03-18T090500.459.jpeg"
keywords: []
---

# ഡ്രീം വേവ് കൈത്തറി ഫാഷൻ ഷോ 18 ന്

> **Lead Summary:**  കൈത്തറി, ഫാഷൻ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയും (ഐ ഐ എച്ച് ടി കെ ) കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗും ചേർന്ന് മാർച്ച് 18 ശനിയാഴ്ച കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ഡ്രീം വേവ് എന്ന പേരിൽ വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ ഇ കെ നായനാർ അക്കാഡമിയിൽ നടത്തുന്ന ഫാഷൻ ഷോ വ്യവസായ മന്ത്രിയും ഐ ഐ എച്ച് ടി കെ ചെയർമാനുമായ പി രാജീവ് ഉദ്ഘാടനം ചെയ്യും.

## Article Content

 കൈത്തറി, ഫാഷൻ മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ് ലൂം ടെക്നോളജിയും (ഐ ഐ എച്ച് ടി കെ ) കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗും ചേർന്ന് മാർച്ച് 18 ശനിയാഴ്ച കൈത്തറി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. ഡ്രീം വേവ് എന്ന പേരിൽ വൈകിട്ട് അഞ്ചരയ്ക്ക് കണ്ണൂർ ഇ കെ നായനാർ അക്കാഡമിയിൽ നടത്തുന്ന ഫാഷൻ ഷോ വ്യവസായ മന്ത്രിയും ഐ ഐ എച്ച് ടി കെ ചെയർമാനുമായ പി രാജീവ് ഉദ്ഘാടനം ചെയ്യും.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിക്കും. നടി പൂർണിമാ ഇന്ദ്രജിത്ത്, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും. ഫാഷൻ ലോകത്തെ പുതിയ മാറ്റങ്ങൾ, തരംഗങ്ങൾ തുടങ്ങിയവ പ്രദർശിപ്പിക്കുന്ന ഫാഷൻ ഷോയിൽ മേഖലയിലെ പരിചയ സമ്പന്നരായ ഡിസൈനർമാരും മോഡലുകളും അണിനിരക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103671/fasionshow)