---
title: "ആറളം പഞ്ചായത്തിൽ ഇന്ന് ബി ജെ പി, യു ഡി എഫ്, എൽ ഡി എഫ് ഹർത്താൽ"
english_title: "Arlam panchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103678/arlam-panchayath"
published_at: "2023-03-18T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641545a615a3d_Screenshot_2023-03-18-10-30-53-13_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ആറളം പഞ്ചായത്തിൽ ഇന്ന് ബി ജെ പി, യു ഡി എഫ്, എൽ ഡി എഫ് ഹർത്താൽ

> **Lead Summary:** **ഇരിട്ടി:** ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താലചരിക്കാൻ ബി ജെ പിയും, എൽ ഡി എഫും , യു ഡി എഫും തീരുമാനിച്ചു. ആദ്യം ഹർത്താൽ പ്രഖ്യാപനവുമായി ബി ജെ പി ആറളം പഞ്ചായത്ത് കമ്മിറ്റിയാണ് രംഗത്ത് വന്നത്. രാവിലെ 6 മുതൽ വൈകീട്ട് 3 വരെയായിരുന്നു ഹർത്താൽ നടത്താൻ തീരുമാനം.

## Article Content

**ഇരിട്ടി:** ആറളം പുനരധിവാസ മേഖലയിൽ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ ശനിയാഴ്ച ഹർത്താലചരിക്കാൻ ബി ജെ പിയും, എൽ ഡി എഫും , യു ഡി എഫും തീരുമാനിച്ചു. ആദ്യം ഹർത്താൽ പ്രഖ്യാപനവുമായി ബി ജെ പി ആറളം പഞ്ചായത്ത് കമ്മിറ്റിയാണ് രംഗത്ത് വന്നത്. രാവിലെ 6 മുതൽ വൈകീട്ട് 3 വരെയായിരുന്നു ഹർത്താൽ നടത്താൻ തീരുമാനം.

വാഹനങ്ങളെയും ഹോട്ടലുകളെയും ഹർത്താലിൽ നിന്നും ഒഴിവാക്കുവാനും പേരാവൂർ നിയോജക മണ്ഡലത്തിൽ ശനിയാഴ്ച കരിദിനവുമാചരിക്കുവാനും ബി ജെ പി തീരുമാനമുണ്ടായി. തുടർന്നാണ് യു ഡി എഫ് ഹർത്താൽ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ആറളം പഞ്ചായത്ത് പരിധിയിൽ ഹർത്താൽ ആചരിക്കാനും വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കുവാനും തീരുമാനിച്ചു.

ഇതിന് ശേഷമാണ് ഹർത്താൽ ആഹ്വാനവുമായി എൽഡി എഫും രംഗത്തെത്തുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 5 വരെ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കാനാണ് എൽ ഡി എഫ് ആഹ്വനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103678/arlam-panchayath)