---
title: "പേരാവൂരിൽ വൻ ലഹരി ഉൽപ്പന്ന വേട്ട; 23 ചാക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Peravoor Excise Caught muringhodi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10369/peravoor-excise-caught-muringhodi"
published_at: "2021-11-13T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f236a6fea2_PicsArt_11-13-08.01.28.jpg"
keywords: []
---

# പേരാവൂരിൽ വൻ ലഹരി ഉൽപ്പന്ന വേട്ട; 23 ചാക്ക് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:**  പേരാവൂർ: പേരാവൂരിനടുത്ത് മുരിങ്ങോടി നമ്പിയോട് വീട്ടിൽ സൂക്ഷിച്ചു വെച്ച വൻ ലഹരി വസ്തു ശേഖരം പേരാവൂർ പോലീസ് പിടികൂടി. 23 ചാക്കുകളിലായി നിരോധിത പാൻ ഉല്പന്നങ്ങളായ 25500 പാക്കറ്റ് ഹാൻസ് , 1050 കൂൾ തുടങ്ങിയവയാണ് പിടികൂടിയത്.

## Article Content

 പേരാവൂർ: പേരാവൂരിനടുത്ത് മുരിങ്ങോടി നമ്പിയോട് വീട്ടിൽ സൂക്ഷിച്ചു വെച്ച വൻ ലഹരി വസ്തു ശേഖരം പേരാവൂർ പോലീസ് പിടികൂടി. 23 ചാക്കുകളിലായി നിരോധിത പാൻ ഉല്പന്നങ്ങളായ 25500 പാക്കറ്റ് ഹാൻസ് , 1050 കൂൾ തുടങ്ങിയവയാണ് പിടികൂടിയത്.

വാടകക്കെടുത്ത വീട്ടിൽ നിരോധിത പാൻ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി ശേഖരിച്ചു വെച്ച കബീർ എന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. സി ഐ എം എൻ ബിജോയിയുടെ നേതൃത്വത്തിലാണ് പേരാവൂർ പോലീസ് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ലഹരി വസ്തു ശേഖരം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10369/peravoor-excise-caught-muringhodi)