---
title: "പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്: പ്രതിക്ക് നാൽപ്പത്തിഒന്ന് വർഷവും ജീവപര്യന്തവും  ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു"
english_title: "Crime "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103727/crime"
published_at: "2023-03-18T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64157071ab5ab_Screenshot_20230318-132701_WhatsApp.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസ്: പ്രതിക്ക് നാൽപ്പത്തിഒന്ന് വർഷവും ജീവപര്യന്തവും  ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

> **Lead Summary:**  പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് നാൽപ്പത്തിഒന്ന് വർഷവും ജീവപര്യന്തവും തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപ്പൊയിൽ സ്വദേശി എ.വിശ്വനാഥ് നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പെരിങ്ങോം പൊലിസ് പരിധിയിൽ 2016ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

## Article Content

 പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് നാൽപ്പത്തിഒന്ന് വർഷവും ജീവപര്യന്തവും തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം കാഞ്ഞിരപ്പൊയിൽ സ്വദേശി എ.വിശ്വനാഥ് നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്. പെരിങ്ങോം പൊലിസ് പരിധിയിൽ 2016ൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒൻപതും ഏഴും വയസുള്ള കുട്ടികളെ പ്രതിയായ വിശ്വനാഥൻ നിർബന്ധ പൂർവ്വം മറ്റൊരു സ്ഥലത്തെത്തിക്കുകയും ക്രൂരമായ രീതിയിൽ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയുമായിരുന്നു. പുറത്തു പറഞ്ഞാൽ എല്ലാവരും ജയിലിൽ ആകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികൾ രക്ഷിതാക്കളോട് പറയുകയും അവർ ചൈൽഡ് ലൈനിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അന്നത്തെ പെരിങ്ങോം എസ്.ഐ കെ.വി ശിഷിത്ത് പ്രതിയെ അറസ്റ്റു ചെയ്തു.

അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന മഹേഷ് കെ നായർ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 9 വയസുകാരനെ പീഡിപ്പിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം 23 വർഷവും ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും, 7 വയസുകാരനെ പീഡിപ്പിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്. പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103727/crime)