---
title: "കുറുമാത്തൂരിൽ തേനീച്ചയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു"
english_title: "Kurumathoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103731/kurumathoor"
published_at: "2023-03-18T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641572b674be7_Screenshot_20230318-133730_WhatsApp.jpg"
keywords: []
---

# കുറുമാത്തൂരിൽ തേനീച്ചയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു

> **Lead Summary:** കുറുമാത്തൂർ ബാവുപ്പറമ്പ് പൂവത്തുംകുന്ന് കള്ള് ഷാപ്പിന് സമീപം തേനീച്ചയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

## Article Content

കുറുമാത്തൂർ ബാവുപ്പറമ്പ് പൂവത്തുംകുന്ന് കള്ള് ഷാപ്പിന് സമീപം തേനീച്ചയുടെ അക്രമത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

ബാവുപ്പറമ്പിൽ നിന്നും മയ്യിലേക്കു പോകുന്ന റോഡിൽ പൂവ്വത്തും കുന്ന് കള്ള് ഷാപ്പിന് സമീപത്ത് വച്ചാണ് രാവിലെ 11 മണിയോടെ തേനീച്ച അക്രമണമുണ്ടായത്. നാട്ടുകർക്കും യാത്രക്കാർക്കുമായി നിരവധി പേർ തേനീച്ചയുടെ അക്രമണത്തിനിരയായി. നണിച്ചേരിയിലെ പി.ശോഭന (60), മുയ്യം പള്ളിവയലിലെ പി. സഞ്ജിത്ത് (37), എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണുള്ളത്. നണിച്ചേരിയിലെ തന്നെ പി.പി പ്രതീഷി (37)ന് പ്രാഥമിക ചികിത്സ നൽകി. കുരങ്ങുകളോ പരുന്തുകളോ തേനീച്ച കൂടുകൾ തകർത്തതു കൊണ്ടാണ് ആളുകളെ അക്രമിച്ചതെന്നാണ് കരുതുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103731/kurumathoor)