---
title: "കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിംഗ് ഏരിയ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103734/koothuparamba"
published_at: "2023-03-18T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641575d783e66_Picsart_23-03-18_13-56-44-305.jpg"
keywords: []
---

# കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിംഗ് ഏരിയ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

> **Lead Summary:** **കൂത്തുപറമ്പ്**: നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിംഗ് ഏരിയ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സ്റ്റേഡിയം റോഡിൽ ബീവറേജിന് മുൻവശമുള്ള പാർക്കിംഗ് ഏരിയയിലാണ് മദ്യക്കുപ്പികൾ നിറഞ്ഞിരിക്കുന്നത്. കൂത്തുപറമ്പ് നഗര മധ്യത്തിലാണ് ഈ കാഴ്ച. പാർക്കിംഗ് ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. നിരവധി കുപ്പികളും പ്ലാസ്റ്റിക് കവറുകളുമാണ് പല ഭാഗങളിലായി ചിതറിക്കിടക്കുന്നത്.

## Article Content

**കൂത്തുപറമ്പ്**: നഗരസഭാ സ്റ്റേഡിയത്തിന് സമീപത്തെ പാർക്കിംഗ് ഏരിയ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. സ്റ്റേഡിയം റോഡിൽ ബീവറേജിന് മുൻവശമുള്ള പാർക്കിംഗ് ഏരിയയിലാണ് മദ്യക്കുപ്പികൾ നിറഞ്ഞിരിക്കുന്നത്. കൂത്തുപറമ്പ് നഗര മധ്യത്തിലാണ് ഈ കാഴ്ച. പാർക്കിംഗ് ഗ്രൗണ്ടിന്റെ എല്ലാ വശങ്ങളിലും മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണുള്ളത്. നിരവധി കുപ്പികളും പ്ലാസ്റ്റിക് കവറുകളുമാണ് പല ഭാഗങളിലായി ചിതറിക്കിടക്കുന്നത്.

അതോടൊപ്പം മൂത്രവിസർജനം അടക്കം മാലിന്യങ്ങളുടെ കൂമ്പാരമായി മാറിയിരിക്കുകയാണ് പാർക്കിംഗ് ഏരിയ. ബീവറേജിൽ എത്തുന്ന ആളുകളാണ് രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവിൽ മദ്യക്കുപ്പികൾ വലിച്ചെറിയുന്നത്. പകൽ സമയങ്ങളിൽ ഇവിടേ എത്തുമ്പോൾ ദുർഗന്ധം പേറുകയാണ് പാർക്കിംഗ് സ്ഥലം. നേരത്തെ ഈ ഭാഗത്ത് പൊലീസ് പട്രോളിഗ് ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്ത കാലങ്ങളിലായി പൊലീസിന്റെ സാന്നിധ്യം കുറവാണ്. എത്രയും പെട്ടെന്ന് അധികാരികൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103734/koothuparamba)