---
title: "അഭിഭാഷക  പരിഷത്തിന്റെ നേതൃത്വത്തിൽ  ആറളത്ത് ഞായറാഴ്ച  സൗഹ്രദ സംഗമം നടത്തും"
english_title: "Tribal community "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103737/tribal-community"
published_at: "2023-03-18T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641579844787c_Screenshot_2023-03-18-14-12-24-18_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അഭിഭാഷക  പരിഷത്തിന്റെ നേതൃത്വത്തിൽ  ആറളത്ത് ഞായറാഴ്ച  സൗഹ്രദ സംഗമം നടത്തും

> **Lead Summary:** അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി ആറളം കാളികയം ( ഒമ്പതാം ബ്ലോക്ക്) ആദിവാസി ജനവിഭാഗവുമായി ഞായറാഴ്ച രാവിലെ 10-ന് സൗഹ്രദ സംഗമം നടത്തും.വനവാസി കല്യാൺ ആശ്രമം സംസ്ഥാന യുവ പ്രമുഖ് അഡ്വ. സുകന്യ.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്യും.

## Article Content

അഭിഭാഷക പരിഷത്ത് ജില്ലാ കമ്മിറ്റി ആറളം കാളികയം ( ഒമ്പതാം ബ്ലോക്ക്) ആദിവാസി ജനവിഭാഗവുമായി ഞായറാഴ്ച രാവിലെ 10-ന് സൗഹ്രദ സംഗമം നടത്തും.വനവാസി കല്യാൺ ആശ്രമം സംസ്ഥാന യുവ പ്രമുഖ് അഡ്വ. സുകന്യ.കെ.സുകുമാരൻ ഉദ്ഘാടനം ചെയ്യും.

നിയമ സേവന വ്യവസ്ഥകൾ വിശദീകരിക്കുന്ന  ഗൃഹസമ്പർക്കം,സേവന പ്രവർത്തനങ്ങൾ,സത്സംഗങ്ങൾ എന്നിവയും നടക്കും.  26-ന്  തിരുവനന്തപുരത്ത് നടക്കുന്ന ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആദിവാസി ജനവിഭാഗങ്ങളുടെ ജീവിത പ്രശ്നങ്ങൾ നേരിട്ടറിയാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാനും ലക്ഷ്യമിട്ടാണ് സൗഹൃദ സംഗമം നടത്തുന്നത്.

അഡ്വ.എം.കെ.രഞ്ജിത്ത്,അഡ്വ. രാജേഷ് ഖന്ന,അഡ്വ.വി.വി.ഷൈമ എന്നിവർ  പത്രസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103737/tribal-community)