---
title: "മാ​ർ ജോസഫ് പൗവത്തിൽ അന്തരിച്ചു"
english_title: "Dead"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103739/dead"
published_at: "2023-03-18T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64157c458fa38_Picsart_23-03-18_14-23-55-191.jpg"
keywords: []
---

# മാ​ർ ജോസഫ് പൗവത്തിൽ അന്തരിച്ചു

> **Lead Summary:** **ചങ്ങനാശേരി**: സീറോ മലബാർ സഭ ആർച്ച് ബിഷപ് ഇമെരിറ്റസും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു. ഉച്ചക്ക് ഒരു മണിയോടെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**ചങ്ങനാശേരി**: സീറോ മലബാർ സഭ ആർച്ച് ബിഷപ് ഇമെരിറ്റസും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു. ഉച്ചക്ക് ഒരു മണിയോടെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. 1930 ആഗസ്റ്റ് 14ന് ചങ്ങനാശേരി കുറുമ്പനാടത്ത് പൗവത്തിൽ ജോസഫ് മറിയക്കുട്ടി ദമ്പതികളുടെ ആൺമക്കളിൽ മൂത്തയാളായാണ് മാർ ജോസഫ് പൗവത്തിൽ ജനിച്ചത്. 1962 ഒക്ടോബർ 3നാണ് പൗരോഹിത്യം സ്വീകരിച്ചത്.

1972 ജനുവരി 29ൽ ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി ജോസഫ് പൗവത്തിലിനെ പ്രഖ്യാപിച്ചു. ഫ്രബ്രുവരി 13ന് വത്തിക്കാനിൽ സ്ഥാനാഭിഷേകം നടന്നു.

1977ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി സേവനമനുഷ്ടിച്ചു. ഇന്ത്യൻ കത്തോലിക്ക മെത്രാൻ സമിതിയുടെയും (സി.ബി.സി.ഐ) കേരള കത്തോലിക്ക മെത്രാൻ സമിതിയുടെയും (കെ.സി.ബി.സി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103739/dead)