---
title: "ഹരിതകർമ്മസേനയുടെ നേർചിത്രം ജനങ്ങളിലേക്ക് എത്തിക്കുവാൻ കലജാഥയുമായി കുടുംബശ്രീ ജില്ലാ മിഷൻ"
english_title: "Haritha karma sena"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103743/haritha-karma-sena"
published_at: "2023-03-18T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641580952a60c_Screenshot_2023-03-18-14-42-36-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഹരിതകർമ്മസേനയുടെ നേർചിത്രം ജനങ്ങളിലേക്ക് എത്തിക്കുവാൻ കലജാഥയുമായി കുടുംബശ്രീ ജില്ലാ മിഷൻ

> **Lead Summary:** നാടിനെ മാലിന്യ വിമുക്തമാക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന ഹരിതകർമ്മ സേന യുടെ നേർചിത്രം ജനങ്ങളിലേക്ക് എത്തിക്കുവാൻ കലജാഥയുമായി കുടുംബശ്രീ ജില്ലാ മിഷൻ.

## Article Content

നാടിനെ മാലിന്യ വിമുക്തമാക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന ഹരിതകർമ്മ സേന യുടെ നേർചിത്രം ജനങ്ങളിലേക്ക് എത്തിക്കുവാൻ കലജാഥയുമായി കുടുംബശ്രീ ജില്ലാ മിഷൻ.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാ ജാഥയ്ക്ക് തളിപ്പറമ്പിൽ തുടക്കമായി. കുടുംബശ്രീ രംഗശ്രീ കാലാ ട്രൂപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 6 കേന്ദ്രങ്ങളിലായി നടത്തുന്ന നല്ല ഭൂമിയുടെ പാട്ടുകാർ എന്ന് പേരിട്ട കലജാഥയ്ക്ക് തളിപ്പറമ്പിൽ തുടക്കമായി.

 ഹരിതകർമ്മ സേന അംഗങ്ങളുടെ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നതുകൂടിയാണ് കലാജാഥയിലൂടെ ജില്ലാ മിഷൻ ലക്ഷ്യമിടുന്നത്. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സ്വീകരണ ത്തിന് ശേഷം ജാഥ ശനിയാഴ്ച വൈകുന്നേരം പയ്യാമ്പലം ബീച്ചിൽ സമാപിക്കും. ന്യൂസ് ബ്യൂറോ തളിപ്പറമ്പ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103743/haritha-karma-sena)