---
title: "ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും."
english_title: "Idukki dam will open"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10376/idukki-dam-will-open"
published_at: "2021-11-13T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f34b738be7_images - 2021-11-13T091447.251.jpeg"
keywords: []
---

# ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും.

> **Lead Summary:** ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും.

## Article Content

ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഡാം തുറക്കാനാണ് ആലോചന.ഡാമില്‍ നിലവില്‍ ഓറഞ്ച് അലര്‍ട്ടാണ്. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. നിലിവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2399.03 അടിയിലെത്തിയാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് അതില്‍ നിന്നും ഒരു അടികൂടി ഉയര്‍ന്നാല്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് സെക്കന്‍ഡില്‍ നൂറ് ഘനയടി വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.

ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളില്‍ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 139.40 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. 556 ഘനയടി വെള്ളമാണ് തമിഴ്നാട് ഇപ്പോള്‍ കൊണ്ടുപോകുന്നത്. റൂള്‍ കര്‍വ് പ്രകാരം ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയില്‍ ക്രമീകരിക്കാന്‍ തമിഴ്‌നാടിന് സാധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10376/idukki-dam-will-open)