---
title: "സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും"
english_title: "Mv govidhan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103763/mv-govidhan"
published_at: "2023-03-18T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415992bc4546_IMG-20230318-WA0150.jpg"
keywords: []
---

# സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

> **Lead Summary:**  സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞമാസം 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജാഥ 29 ദിവസത്തെ പര്യടനത്തിനൊടുവിലാണ് സമാപിക്കുന്നത്.

## Article Content

 സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞമാസം 20ന് കാസര്‍ഗോഡ് നിന്ന് ആരംഭിച്ച ജാഥ 29 ദിവസത്തെ പര്യടനത്തിനൊടുവിലാണ് സമാപിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103763/mv-govidhan)