---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കണ്ണൂർ സ്വദേശി പിടിയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103771/kannur"
published_at: "2023-03-18T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415a339de8d4_IMG-20230318-WA0160.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കണ്ണൂർ സ്വദേശി പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കണ്ണൂർ സ്വദേശി രാജേഷിൽ നിന്നാണ് 959 ഗ്രാം സ്വർണം എയർ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ദോഹയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ പ്രതി 54.66 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത് സൂപ്രണ്ട് മാരായ ശ്രീവിദ്യ സുധീർ , ജിനേഷ് കെ , ഇൻസ്പെക്ടർമാരായ രാജീവ് വി , സിലേഷ് പി എം, സുരേന്ദ്ര ജൻഗിദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

## Article Content

**കണ്ണൂർ**: അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കണ്ണൂർ സ്വദേശി രാജേഷിൽ നിന്നാണ് 959 ഗ്രാം സ്വർണം എയർ കസ്റ്റംസ് സംഘം കണ്ടെടുത്തത്. ദോഹയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ പ്രതി 54.66 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്. ഡെപ്യൂട്ടി കമ്മീഷണർ സി വി ജയകാന്ത് സൂപ്രണ്ട് മാരായ ശ്രീവിദ്യ സുധീർ , ജിനേഷ് കെ , ഇൻസ്പെക്ടർമാരായ രാജീവ് വി , സിലേഷ് പി എം, സുരേന്ദ്ര ജൻഗിദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103771/kannur)