---
title: "വന്യമൃഗ ശല്യത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ സമഗ്ര പദ്ധതി വേണം : ആർ ചന്ദ്രശേഖരൻ "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103783/kalpetta"
published_at: "2023-03-18T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415bfcac19ad_IMG-20230318-WA0159.jpg"
keywords: []
---

# വന്യമൃഗ ശല്യത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ സമഗ്ര പദ്ധതി വേണം : ആർ ചന്ദ്രശേഖരൻ 

> **Lead Summary:**  **കൽപ്പറ്റ**: തോട്ടം തൊഴിലാളി മേഖലയിലും തൊഴിലുറപ്പ് തൊഴിലാളി മേഖലയിലും നിർമ്മാണ മേഖലയിലും ഉൾപ്പെടെ വന്യമൃഗ ആക്രമണത്തെ സംബന്ധിച്ചുള്ള ഭയാശങ്കകൾ ഇല്ലാതെ തൊഴിലെടുക്കാവുന്ന തരത്തിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കൽപ്പറ്റ പുത്തൂർവയലിൽ വെച്ച് നടന്ന ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗ ആക്രമണത്തിൽ അപകടം സംഭവിക്കുന്ന തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാരo പോലും പൂർണമായി വിതരണം ചെയ്യാൻ സാധിക്കുന്നില്ല.

## Article Content

 **കൽപ്പറ്റ**: തോട്ടം തൊഴിലാളി മേഖലയിലും തൊഴിലുറപ്പ് തൊഴിലാളി മേഖലയിലും നിർമ്മാണ മേഖലയിലും ഉൾപ്പെടെ വന്യമൃഗ ആക്രമണത്തെ സംബന്ധിച്ചുള്ള ഭയാശങ്കകൾ ഇല്ലാതെ തൊഴിലെടുക്കാവുന്ന തരത്തിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കൽപ്പറ്റ പുത്തൂർവയലിൽ വെച്ച് നടന്ന ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വന്യമൃഗ ആക്രമണത്തിൽ അപകടം സംഭവിക്കുന്ന തൊഴിലാളികൾക്ക് നൽകേണ്ട നഷ്ടപരിഹാരo പോലും പൂർണമായി വിതരണം ചെയ്യാൻ സാധിക്കുന്നില്ല.

കാടിനെയും നാടിനെയും വേർതിരിക്കാൻ ആവശ്യമായ ഫെൻസിങ് സ്ഥാപിക്കാനോ മറ്റ് എന്തെങ്കിലും തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കോ സത്വരമായ നടപടി എടുക്കാതെ അനാസ്ഥ കാട്ടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാട് അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സർക്കാറുകൾ നടത്തുന്ന തൊഴിലാളി വിരുദ്ധ സമീപനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.പി പി ആലി, എംപി പത്മനാഭൻ, വി ജെ ജോസഫ്,വി ആർ പ്രതാപൻ,ടി എ റെജി,തമ്പി കണ്ണാടൻ,കൃഷ്ണവേണി ജി ശർമ്മ,ഇബ്രാഹിംകുട്ടി,ജ്യോതിഷ് കുമാർ മലയാലപ്പുഴ,സുന്ദരൻ കുന്നത്തുള്ളി,ചീങ്ങന്നൂർ മനോജ്,ജോസ് ജോർജ് പ്ലാത്തോട്ടം,ഫിലിപ്പ് ജോസഫ്, പി ജി ദേവ്, വി പി ഫിറോസ്,മനോജ് എടാനി,ബി സുരേഷ് ബാബു,സി ജയപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103783/kalpetta)