---
title: "ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില"
english_title: "Gold prices rise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10381/gold-prices-rise"
published_at: "2021-11-13T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f3c8e93f94_images.jpeg"
keywords: []
---

# ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില

> **Lead Summary:** തിരുവനന്തപുരം: ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലത്തെ സ്വർണ്ണ വിലയ്ക്ക് സമാനമാണ് ഇന്നത്തെ സ്വർണ്ണവിലയും. എങ്കിലും ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്.

## Article Content

തിരുവനന്തപുരം: ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലത്തെ സ്വർണ്ണ വിലയ്ക്ക് സമാനമാണ് ഇന്നത്തെ സ്വർണ്ണവിലയും. എങ്കിലും ഒരു പവൻ സ്വർണ വില ഈ മാസത്തെ മറ്റു ദിവസങ്ങളിലെ സ്വർണ്ണ വിലയെ അപേക്ഷിച്ച് ഉയർന്നു നിൽക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ വില 4590 രൂപയാണ്. ഇന്നലത്തെ സ്വർണവിലയും ഇതുതന്നെയായിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്റെ വില 36720 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസവും ഒരു പവൻ സ്വർണത്തിന് വില 36720 രൂപയായിരുന്നു.

നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3,  4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 13 ദിവസങ്ങൾക്കപ്പുറം 1000 രൂപയോളമാണ് സ്വർണവിലയിലെ വർധന.

അവസാന 10 ദിവസത്തിനിടെ 1080 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണ്ണവില 36720  രൂപയിലേക്ക് കുതിച്ചത്. സ്വർണം വാങ്ങാൻ പോകുന്നവർ ഹോൾമാർക്ക് മുദ്രയുള്ള സ്വർണ്ണം തന്നെ വാങ്ങിക്കുവാൻ ശ്രദ്ധിക്കുക. ആഭരണ ശാലകൾ ഹോൾമാർക്ക് മുതലുള്ള സ്വർണം മാത്രമേ വിൽക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ട്. വിൽക്കപ്പെടുന്ന സ്വർണത്തിന് ഗുണമേന്മ ഉറപ്പുവരുത്താനാണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10381/gold-prices-rise)