---
title: "ആനക്കൂട്ടം സ്കൂട്ടർ തകർത്തു."
english_title: "A herd of elephants destroyed the scooter."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103866/a-herd-of-elephants-destroyed-the-scooter"
published_at: "2023-03-19T09:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416840637041_safva.jpg"
keywords: []
---

# ആനക്കൂട്ടം സ്കൂട്ടർ തകർത്തു.

> **Lead Summary:** പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

## Article Content

പാലക്കാട് മലമ്പുഴയിൽ ആനക്കൂട്ടം സ്കൂട്ടർ തകർത്തു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക് ആണ് സുന്ദരൻ രക്ഷപെട്ടത്. സുന്ദരൻ്റെ ഇരുചക്രവാഹനം ആനക്കൂട്ടം പൂർണമായി നശിപ്പിച്ചു. ആനകളെ കണ്ടതും സുന്ദരൻ വണ്ടിയിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പുലർച്ചെ 5 മണിയ്ക്കാണ് സംഭവം ഉണ്ടായത്. മലമ്പുഴ ഡാമിലേക്ക് മത്സ്യബന്ധനത്തിനായി വരുമ്പോഴാണ് ആനക്കൂട്ടം ആക്രമിച്ചത്. അതേസമയം വനം വകുപ്പ് ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും അധികൃതർ ആരും സ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103866/a-herd-of-elephants-destroyed-the-scooter)