---
title: "ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ."
english_title: "Vehicles are stolen in the city center and vandalized within hours. Four people in the organization that sells ch are arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103875/vehicles-are-stolen-in-the-city-center-and-vandalized-within-hours-four-people-in-the-organization-that-sells-ch-are-arrested"
published_at: "2023-03-19T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64169791a5e8b_bvgdgh.jpg"
keywords: []
---

# ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ.

> **Lead Summary:** **കോ​ഴി​ക്കോ​ട്: **ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​യി​ൽ ജോ​സ​ഫ് റോ​ഡി​ലെ ക​ളി​യാ​ട്ട് പ​റ​മ്പി​ൽ കെ.​പി. ഇ​ക്ബാ​ൽ , ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ളാ​യ പാ​വ​ർ വ​യ​ലി​ൽ കെ.​വി. യൂ​ന​സ് , കൊ​ട​ക്കാ​ട​ൻ കു​നി​യി​ൽ കെ.​കെ. മ​ണി , പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​ർ​ച്ച് 11ന് ​എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട പാ​സ​ഞ്ച​ർ ഓ​ട്ടോ ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

## Article Content

**കോ​ഴി​ക്കോ​ട്: **ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. വെ​ള്ള​യി​ൽ ജോ​സ​ഫ് റോ​ഡി​ലെ ക​ളി​യാ​ട്ട് പ​റ​മ്പി​ൽ കെ.​പി. ഇ​ക്ബാ​ൽ , ചെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി​ക​ളാ​യ പാ​വ​ർ വ​യ​ലി​ൽ കെ.​വി. യൂ​ന​സ് , കൊ​ട​ക്കാ​ട​ൻ കു​നി​യി​ൽ കെ.​കെ. മ​ണി , പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത വി​ദ്യാ​ർ​ഥി എ​ന്നി​വ​രെ​യാ​ണ് ന​ട​ക്കാ​വ് ഇ​ൻ​സ്​​പെ​ക്ട​ർ പി.​കെ. ജി​ജീ​ഷി​ന്റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​ർ​ച്ച് 11ന് ​എ​ര​ഞ്ഞി​പ്പാ​ലം സ​രോ​വ​രം ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ട പാ​സ​ഞ്ച​ർ ഓ​ട്ടോ ക​വ​ർ​ന്ന കേ​സി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

വി​വി​ധ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ വാ​ഹ​ന പൊ​ളി മാ​ർ​ക്ക​റ്റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ​കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. മോ​ഷ്ടി​ച്ച വാ​ഹ​നം വാ​ങ്ങി പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ മാ​ർ​ക്ക​റ്റി​ലെ ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ഇ​ക്ബാ​ൽ. എ​ൻ​ജി​ൻ ന​മ്പ​റും ചേ​സ് ന​മ്പ​റും മാ​യ്ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ മോ​ഷ​ണം​പോ​യ വാ​ഹ​ന​ങ്ങ​ൾ പ​ല​തും ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​നാ​ൽ ഈ ​സം​ഘം പൊ​ളി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യോ എ​ന്ന് പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. യൂ​ന​സി​നെ​തി​രെ മ​റ്റു ചി​ല സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു ജയിലിലേക്ക് മാ​റ്റി. വി​ദ്യാ​ർ​ഥി​യെ ജു​വ​നൈ​ൽ ജ​സ്റ്റി​സ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി​നു മോ​ഹ​ൻ, ബാ​ബു പു​തു​ശ്ശേ​രി, എ​ൻ. പ​വി​ത്ര കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എം.​വി. ശ്രീ​കാ​ന്ത്, സി. ​ഹ​രീ​ഷ് കു​മാ​ർ, ബ​ബി​ത്ത് കു​റി​മ​ണ്ണി​ൽ, വി. ​സ​ന്ദീ​പ്, ഷി​ജി​ത്ത് നാ​യ​ർ​കു​ഴി, കെ.​ടി. വ​ന്ദ​ന എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103875/vehicles-are-stolen-in-the-city-center-and-vandalized-within-hours-four-people-in-the-organization-that-sells-ch-are-arrested)