---
title: "വണ്ണാത്തിക്കടവിൽ പാലം എന്ന ആവശ്യം യാഥാർഥ്യമായെങ്കിലും ഗതാഗതം വൺവേയാക്കി പരിമിതപ്പെടുത്തി."
english_title: "Although the demand for a bridge at Vannathikadu became a reality, the traffic was restricted to one way."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103877/although-the-demand-for-a-bridge-at-vannathikadu-became-a-reality-the-traffic-was-restricted-to-one-way"
published_at: "2023-03-19T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64169a887f6b1_vannathipalam.jpg"
keywords: []
---

# വണ്ണാത്തിക്കടവിൽ പാലം എന്ന ആവശ്യം യാഥാർഥ്യമായെങ്കിലും ഗതാഗതം വൺവേയാക്കി പരിമിതപ്പെടുത്തി.

> **Lead Summary:** **പിലാത്തറ :** പിലാത്തറ-മാതമംഗലം മലയോരറൂട്ടിലെ യാത്രാസൗകര്യത്തിന് വണ്ണാത്തിക്കടവിൽ പാലം എന്ന ആവശ്യം യാഥാർഥ്യമായെങ്കിലും ഗതാഗതം വൺവേയാക്കി പരിമിതപ്പെടുത്തി. വീതികൂടിയ പുതിയ പാലം വന്നിട്ടും പഴയ ഇടുങ്ങിയ പാലത്തിലൂടെ വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ട സ്ഥിതിയാണിപ്പോൾ. വണ്ണാത്തിപ്പുഴക്ക് കുറുകെ 1963-ൽ നിർമിച്ച പഴയ പാലത്തിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് പുതിയ പാലം എന്ന ആവശ്യം ഉയർന്നത്.

## Article Content

**പിലാത്തറ :** പിലാത്തറ-മാതമംഗലം മലയോരറൂട്ടിലെ യാത്രാസൗകര്യത്തിന് വണ്ണാത്തിക്കടവിൽ പാലം എന്ന ആവശ്യം യാഥാർഥ്യമായെങ്കിലും ഗതാഗതം വൺവേയാക്കി പരിമിതപ്പെടുത്തി. വീതികൂടിയ പുതിയ പാലം വന്നിട്ടും പഴയ ഇടുങ്ങിയ പാലത്തിലൂടെ വാഹനങ്ങൾ തിരിഞ്ഞ് പോകേണ്ട സ്ഥിതിയാണിപ്പോൾ. വണ്ണാത്തിപ്പുഴക്ക് കുറുകെ 1963-ൽ നിർമിച്ച പഴയ പാലത്തിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് പുതിയ പാലം എന്ന ആവശ്യം ഉയർന്നത്.

ഒരു വാഹനത്തിന് മാത്രം കടന്നുപോകാനാവുന്നതും കൈവരികൾ തകർന്ന് അപകടാവസ്ഥയിലായതുമാണ് പഴയപാലം. പിലാത്തറ-മാതമംഗലം മലയോരറൂട്ടിൽ ചന്തപ്പുരക്കും കണ്ടോന്താറിനും ഇടയിലാണ് പുതിയ പാലം തുറന്നത്. നബാർഡ് പദ്ധതിയിൽ 8.49 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ ഈ പാലത്തിന് 140 മീറ്റർ നീളവും 11 മീറ്റർ വീതിയും ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും ഉണ്ട്. ‌ ചന്തപ്പുരഭാഗത്ത് 320 മീറ്റർ നീളത്തിലും കണ്ടോന്താർഭാഗത്ത് 60 മിറ്റർ നീളത്തിലും മെക്കാഡം ടാറിങ് ചെയ്ത അപ്രോച്ച് റോഡ് സൗകര്യത്തോടെയാണ് പാലം നിർമിച്ചതും. ഒരാഴ്ചമുൻപ് പൊതുമരാമത്ത് മന്ത്രി പാലം തുറന്നുകൊടുത്തു.

എന്നാൽ, പാലത്തിലേക്ക് കടക്കുന്ന കണ്ടോന്താർഭാഗത്തും ചന്തപ്പുരയിലും പരിയാരം പോലീസിന്റേതായി വൺവേ എന്ന സിഗ്നൽ ബോർഡ് വന്നു. അതുപ്രകാരം പിലാത്തറ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ ചന്തപ്പുരയിൽനിന്ന് തിരിഞ്ഞ് പഴയപാലം വഴി കടന്നുപോകണ്ട സ്ഥിതിയാണിപ്പോൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103877/although-the-demand-for-a-bridge-at-vannathikadu-became-a-reality-the-traffic-was-restricted-to-one-way)