---
title: "വിവിധ പ്രദേശങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചു."
english_title: "Wetlands have been installed in various areas."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103883/wetlands-have-been-installed-in-various-areas"
published_at: "2023-03-19T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64169ec1e99e1_dDsaa.jpg"
keywords: []
---

# വിവിധ പ്രദേശങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചു.

> **Lead Summary:** **ന്യൂമാഹി : **പുന്നോൽ സർവീസ് സഹകരണ ബാങ്ക് വിവിധ പ്രദേശങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചു. മാഹിപ്പാലം, കുറിച്ചിയിൽ, പെരിങ്ങാടി, പാറാൽ, പുന്നോൽ എന്നീ കേന്ദ്രങ്ങളിലാണ് തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചത്. സംഭാരം, തണുത്ത കുടിവെള്ളം, ഒ.ആർ.എസ്. എന്നിവ ലഭിക്കും. വേനൽക്കാലം അവസാനിക്കുന്നതുവരെ തണ്ണീർപ്പന്തലുകൾ നിലനിർത്തും.

## Article Content

**ന്യൂമാഹി : **പുന്നോൽ സർവീസ് സഹകരണ ബാങ്ക് വിവിധ പ്രദേശങ്ങളിൽ തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചു. മാഹിപ്പാലം, കുറിച്ചിയിൽ, പെരിങ്ങാടി, പാറാൽ, പുന്നോൽ എന്നീ കേന്ദ്രങ്ങളിലാണ് തണ്ണീർപ്പന്തലുകൾ സ്ഥാപിച്ചത്. സംഭാരം, തണുത്ത കുടിവെള്ളം, ഒ.ആർ.എസ്. എന്നിവ ലഭിക്കും. വേനൽക്കാലം അവസാനിക്കുന്നതുവരെ തണ്ണീർപ്പന്തലുകൾ നിലനിർത്തും.

കുറിച്ചിയിലെ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻറ് കെ.എം. രഘുരാമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, പി. അനിൽകുമാർ, പി. രാജീവ് കുമാർ, എ. ലീന, ടി.ടി. മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103883/wetlands-have-been-installed-in-various-areas)