---
title: "ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു."
english_title: "The Kelakam Regional Convention was held in connection with the Parliament March to be held on April 5."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103884/the-kelakam-regional-convention-was-held-in-connection-with-the-parliament-march-to-be-held-on-april-5"
published_at: "2023-03-19T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416a276a8906_kelkam.jpg"
keywords: []
---

# ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു.

> **Lead Summary:** **കേളകം: ** ബി ജെ പി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക , കാർഷിക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷക- തൊഴിലാളി – കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു. സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം.ജോർജ് കെ ജി വിജയപ്രസാദ് പി.കെ.മോഹനൻ, വി പി ബിജു, കെ.പി.ഷാജി എന്നിവർ പ്രസംഗിച്ചു. പ്രചരണത്തിൻ്റെ ഭാഗമായിമാർച്ച് 29 ന് മേഖല തല കാൽനട ജാഥ നടത്തുവാൻ തീരുമാനിച്ചു.

## Article Content

**കേളകം: ** ബി ജെ പി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾ തിരുത്തുക , കാർഷിക സമരത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി കർഷക- തൊഴിലാളി – കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 5 ന് നടത്തുന്ന പാർലമെൻ്റ് മാർച്ചിനോടനുബന്ധിച്ച് കേളകം മേഖല കൺവെൻഷൻ നടന്നു. സി ഐ ടി യു ഏരിയ പ്രസിഡണ്ട് കെ.ടി.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.ജി.സന്തോഷ് അധ്യക്ഷനായിരുന്നു. കെ.എം.ജോർജ് കെ ജി വിജയപ്രസാദ് പി.കെ.മോഹനൻ, വി പി ബിജു, കെ.പി.ഷാജി എന്നിവർ പ്രസംഗിച്ചു. പ്രചരണത്തിൻ്റെ ഭാഗമായിമാർച്ച് 29 ന് മേഖല തല കാൽനട ജാഥ നടത്തുവാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103884/the-kelakam-regional-convention-was-held-in-connection-with-the-parliament-march-to-be-held-on-april-5)