---
title: "ജനജാഗ്രത സദസ്സ് നടത്തി"
english_title: "A public vigil was held in uliyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103903/a-public-vigil-was-held-in-uliyil"
published_at: "2023-03-19T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416b7aa5af30_fvcxvxc.jpg"
keywords: []
---

# ജനജാഗ്രത സദസ്സ് നടത്തി

> **Lead Summary:**  ഉളിയിൽ: ഇസ്‌ലാമോഫോബിയക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിട്ടി ഏരിയ കമ്മിറ്റി നരയൻപാറ, ഉളിയിൽ ടൗണുകളിൽ ജനജാഗ്രത സദസ്‌ സംഘടിപ്പിച്ചു.ജില്ല പ്രസിഡന്റ്‌ ഡോ.മിസ്അബ് ഇരിക്കൂർ ഉത്ഘാടനം ചെയ്തു. സംഘ് പരിവാർ പടച്ചുവിടുന്ന ഇസ് ലാമോഫോബിയ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയക്കാരെ ജനങ്ങളെ അണിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡന്റ് ഇബ്നുസീന, സെക്രട്ടറി സലീജ് കെ ടി , എസ് ഐ ഓ ഏരിയ പ്രസിഡന്റ് റമീസ് എം പി, സെക്രട്ടറി അഷ്ഫാഖ് സി എന്നിവർ നേതൃത്വം നൽകി.

## Article Content

 ഉളിയിൽ: ഇസ്‌ലാമോഫോബിയക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഇരിട്ടി ഏരിയ കമ്മിറ്റി നരയൻപാറ, ഉളിയിൽ ടൗണുകളിൽ ജനജാഗ്രത സദസ്‌ സംഘടിപ്പിച്ചു.ജില്ല പ്രസിഡന്റ്‌ ഡോ.മിസ്അബ് ഇരിക്കൂർ ഉത്ഘാടനം ചെയ്തു. സംഘ് പരിവാർ പടച്ചുവിടുന്ന ഇസ് ലാമോഫോബിയ ജനങ്ങൾ തിരിച്ചറിയണമെന്നും ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയക്കാരെ ജനങ്ങളെ അണിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഇരിട്ടി ഏരിയ പ്രസിഡന്റ് ഇബ്നുസീന, സെക്രട്ടറി സലീജ് കെ ടി , എസ് ഐ ഓ ഏരിയ പ്രസിഡന്റ് റമീസ് എം പി, സെക്രട്ടറി അഷ്ഫാഖ് സി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103903/a-public-vigil-was-held-in-uliyil)