---
title: "അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണം.: എൻ.സി.പി. "
english_title: "Extreme monkey nuisance should be addressed.: N.C.P."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103952/extreme-monkey-nuisance-should-be-addressed-ncp"
published_at: "2023-03-19T17:06:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f40a16efe_wqegfs.jpg"
keywords: []
---

# അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണം.: എൻ.സി.പി. 

> **Lead Summary:** **കാട്ടിക്കുളം :** തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, സർവ്വാണി തുടങ്ങിയ സ്ഥലങ്ങളിൽ അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്ന് എൻ സി പി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. നിലവിലുള്ള വന്യ മൃഗശല്യത്തിനു പുറമെയാണ് ഇത്. പ്രശ്നം ഉടനെ പാരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബേഗുർ റേഞ്ച് ഓഫീസർക്കും മാനന്തവാടി ഡി എഫ് ഒ യ്ക്കും പരാതി കൊടുക്കും.

## Article Content

**കാട്ടിക്കുളം :** തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി, സർവ്വാണി തുടങ്ങിയ സ്ഥലങ്ങളിൽ അതിരൂക്ഷമായ കുരങ്ങ് ശല്യം പരിഹരിക്കണമെന്ന് എൻ സി പി തിരുനെല്ലി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. നിലവിലുള്ള വന്യ മൃഗശല്യത്തിനു പുറമെയാണ് ഇത്. പ്രശ്നം ഉടനെ പാരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബേഗുർ റേഞ്ച് ഓഫീസർക്കും മാനന്തവാടി ഡി എഫ് ഒ യ്ക്കും പരാതി കൊടുക്കും.

ജില്ലാ പ്രസിഡന്റ്‌ കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു, ടോണി ജോൺ, അനീഷ് പനവല്ലി, കെ ബാലൻ, ജോണി കെ സി, അജീഷ് വി എസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജോണി കെ സി, ( പ്രസിഡന്റ്‌ ), അജീഷ് വി എസ്. (വൈസ് പ്രസിഡന്റ്‌.), അലൻ തോമസ്, (സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103952/extreme-monkey-nuisance-should-be-addressed-ncp)