---
title: "ആറളത്ത് ആനമതിൽ നിർമ്മാണമാരംഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു."
english_title: "Speaker A N Shamseer said that the situation will be created to start the construction of elephant wall in Aralam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103954/speaker-a-n-shamseer-said-that-the-situation-will-be-created-to-start-the-construction-of-elephant-wall-in-aralam"
published_at: "2023-03-19T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f586a3070_xvxbc.jpg"
keywords: []
---

# ആറളത്ത് ആനമതിൽ നിർമ്മാണമാരംഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു.

> **Lead Summary:** **ആറളം : **ആറളത്ത് ആനമതിൽ നിർമ്മാണമാരംഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കണ്ണാ രഘുവിന്റെ വീട്ടിലെത്തിയ സ്‌പീക്കർ രഘുവിന്റെ അമ്മ തമ്പായിയെയും രഘുവിന്റെ മക്കളും വിദ്യാർഥികളുമായ രഹന, രഞ്ജിനി, വിഷ്‌ണു എന്നിവരെയും സമാശ്വസിപ്പിച്ചു.

## Article Content

**ആറളം : **ആറളത്ത് ആനമതിൽ നിർമ്മാണമാരംഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ പറഞ്ഞു. കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ട ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കണ്ണാ രഘുവിന്റെ വീട്ടിലെത്തിയ സ്‌പീക്കർ രഘുവിന്റെ അമ്മ തമ്പായിയെയും രഘുവിന്റെ മക്കളും വിദ്യാർഥികളുമായ രഹന, രഞ്ജിനി, വിഷ്‌ണു എന്നിവരെയും സമാശ്വസിപ്പിച്ചു.

തിങ്കളാഴ്‌ച നിയമസഭയുണ്ട്‌. ഇതിനിടയിൽ വനം, പട്ടികവർഗ ക്ഷേമ മന്ത്രിമാരുടെ യോഗം വിളിച്ചു ചേർത്ത്‌ ആനമതിൽ നിർമ്മാണ വിഷയം ഗൗരവപൂർവം ചർച്ച ചെയ്യുമെന്ന്‌ സ്‌പീക്കർ പറഞ്ഞു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ശ്രീധരൻ, കെ വി സക്കീർഹുസൈൻ, എകെഎസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ, പി കെ സുരേഷ്‌ബാബു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രാജേഷ്‌ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103954/speaker-a-n-shamseer-said-that-the-situation-will-be-created-to-start-the-construction-of-elephant-wall-in-aralam)