---
title: "വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104011/died"
published_at: "2023-03-20T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417b105e2b93_Screenshot_20230320-063250_Facebook.jpg"
keywords: []
---

# വിസിറ്റ് വിസ പുതുക്കി മടങ്ങുന്നതിനിടെ വാഹനാപകടം; മലയാളി യുവതി മരിച്ചു

> **Lead Summary:** റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം.

## Article Content

റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ജോർദാനിൽ നിന്നും ജിസാനിലേക്ക് മടങ്ങും വഴി മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തില്‍പെടുകയായിരുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും 120 കിലോമീറ്റർ അകലെ അല്ലൈത്തിൽ വെച്ചായിരുന്നു സംഭവം.

നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിൻ (23) ആണ് മരിച്ചത്. വിസിറ്റ് വിസ പുതുക്കാനായി മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഫസ്ന ജോര്‍ദാനിലേക്ക് യാത്ര ചെയ്തത്. മൃതദേഹം അല്ലൈത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ ഒരാളെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104011/died)