---
title: "കടുത്ത വേനലിലും വറ്റാതെ ജല സമൃദ്ധിയാൽ കണ്ണൂർ മാടായിപ്പാറയിലെ വടുകുന്ദ തടാകം"
english_title: "Vadakuntha lake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104060/vadakuntha-lake"
published_at: "2023-03-20T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6417fea6d8655_Screenshot_2023-03-20-12-04-52-76_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# കടുത്ത വേനലിലും വറ്റാതെ ജല സമൃദ്ധിയാൽ കണ്ണൂർ മാടായിപ്പാറയിലെ വടുകുന്ദ തടാകം

> **Lead Summary:**  കൊടിയ വേനലിലും വറ്റാതെ ജല സമൃദ്ധിയാൽ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലെ വടുകുന്ദ തടാകം വിസ്മയമാകുന്നു. സമീപത്തെ വീടുകളിലെ കിണറുകളിൽ ജലനിരപ്പ് താണു വെങ്കിലും വടുകുന്ദതടാകം ഇന്നും ജലസമ്പന്നമാണ്.

## Article Content

 കൊടിയ വേനലിലും വറ്റാതെ ജല സമൃദ്ധിയാൽ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലെ വടുകുന്ദ തടാകം വിസ്മയമാകുന്നു. സമീപത്തെ വീടുകളിലെ കിണറുകളിൽ ജലനിരപ്പ് താണു വെങ്കിലും വടുകുന്ദതടാകം ഇന്നും ജലസമ്പന്നമാണ്.

ഭൂപ്രകൃതി കൊണ്ടും ചരിത്ര പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിലെ അത്ഭുതം തന്നെയാണ് ഏത് കൊടിയ വേനലിലും വറ്റാത്ത വടുകുന്ദ തടാകം.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 അടിയിലേറെ സ്ഥിതി ചെയ്യുന്ന വടുകുന്ദ തടാകത്തിൽ സമുദ്ദ്രങ്ങളിലും പുഴകളിലും ഉള്ളത് പോലെ വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടാറുണ്ട്.

നിരവധി പക്ഷികളും മൃഗങ്ങളും മെല്ലാം ഈ കൊടും ചൂടിൽ നിന്നും രക്ഷ തേടി തടാകത്തിലെത്തുന്നതും കൗതുക കാഴ്ച്ച തന്നെയാണ് മാടായിപ്പാറയുടെ വിവിധ ഭാഗങ്ങളിൽ കിണറുകളും കുളങ്ങളും ഉണ്ടെങ്കിലും വേനലിൽ അവയെല്ലാം വറ്റുകയും വടുകുന്ദ തടാകം ജല സമ്യദ്ധിയാൽ നിലകൊള്ളുന്ന കാഴ്ച്ച ഇന്നും ഒരു വിസ്മയം തന്നെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104060/vadakuntha-lake)