---
title: "ഇടുക്കി ഡാം ഇന്ന് തുറക്കില്ല, ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍"
english_title: "Idukki Dam will not be opened today and if necessary it will be opened tomorrow morning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10407/idukki-dam-will-not-be-opened-today-and-if-necessary-it-will-be-opened-tomorrow-morning"
published_at: "2021-11-13T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618f58e293fba_images - 2021-11-13T091447.251.jpeg"
keywords: []
---

# ഇടുക്കി ഡാം ഇന്ന് തുറക്കില്ല, ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

> **Lead Summary:** ഇടുക്കി: ഇടുക്കി ഡാം ഇന്ന് തുറക്കില്ല, ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

## Article Content

ഇടുക്കി: ഇടുക്കി ഡാം ഇന്ന് തുറക്കില്ല, ആവശ്യമെങ്കില്‍ നാളെ രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം 2400 അടി വരെ കാത്തുനിൽക്കില്ല ഡാം തുറക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10407/idukki-dam-will-not-be-opened-today-and-if-necessary-it-will-be-opened-tomorrow-morning)