---
title: "'അനുചിതമായിപ്പോയി'; ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ"
english_title: "Speaker"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104079/speaker"
published_at: "2023-03-20T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418114790614_dtmn337s_a-n-shamseer_625x300_15_July_22.jpg"
keywords: []
---

# 'അനുചിതമായിപ്പോയി'; ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ

> **Lead Summary:**  പാലക്കാട്: കോൺഗ്രസ് എം.എൽ.എ. ഷാഫി പറമ്പിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ.എൻ. ഷംസീർ.

## Article Content

 പാലക്കാട്: കോൺഗ്രസ് എം.എൽ.എ. ഷാഫി പറമ്പിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ.എൻ. ഷംസീർ.

പരാമർശം അനുചിതമായിപ്പോയെന്ന് ഷംസീർ പറഞ്ഞു. കഴിഞ്ഞ ദിവസം സഭയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ് നടത്തുമെന്ന് ഷംസീർ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് പതിനഞ്ചോടു കൂടി സഭ വീണ്ടും സമ്മേളിച്ചപ്പോൾ റൂളിങ് നടത്താൻ സ്പീക്കർ തയ്യാറായത്.

ഈ റൂളിങ്ങിൽ ഷാഫി പറമ്പിൽ ഇനി പാലക്കാട് ജയിക്കില്ല, തോൽക്കും എന്ന് മൂന്നുവട്ടം സ്പീക്കർ പരാമർശിച്ചിരുന്നു. അതേസമയം സഭയ്ക്കകത്തു നടത്തിയ സമാന്തര സഭ തീർത്തും തെറ്റായ നടപടിയാണെന്ന് ഷംസീർ പറഞ്ഞു.

മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പുറത്ത് മാധ്യമങ്ങൾക്ക് വിതരണം ചെയ്തതിനെയും സ്പീക്കർ തള്ളിപ്പറഞ്ഞു. ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സ്പീക്കർ.

സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയപ്പോഴായിരുന്നു ഷംസീർ ശാഫി പറമ്പിലിനെതിരെ തോൽക്കുമെന്ന് ആവർത്തിച്ച് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104079/speaker)