---
title: "സൽമാൻ ഖാന് വീണ്ടും വധഭീഷണി; താരത്തിന്റെ സുരക്ഷ വർധിപ്പിച്ചു"
english_title: "Salman khan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104091/salman-khan"
published_at: "2023-03-20T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64181ce63b184_Salman_Khan_1679285441139_1679285441326_1679285441326_(2).jpg"
keywords: []
---

# സൽമാൻ ഖാന് വീണ്ടും വധഭീഷണി; താരത്തിന്റെ സുരക്ഷ വർധിപ്പിച്ചു

> **Lead Summary:** ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന. സൽമാൻ ഖാന്റെ പി.എ ജോർഡി പട്ടേലിനാണ് ഇ മെയിൽ ഭീഷണി ലഭിച്ചത്.

## Article Content

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധ ഭീഷണി. ഗുണ്ടതലവനായ ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽ നിന്നാണ് സൽമാന് വധഭീഷണി ലഭിച്ചതെന്നാണ് സൂചന. സൽമാൻ ഖാന്റെ പി.എ ജോർഡി പട്ടേലിനാണ് ഇ മെയിൽ ഭീഷണി ലഭിച്ചത്.

ബാന്ദ്ര പൊലീസ് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ഗുണ്ടതലവൻമാരായ ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ

സംവിധായകൻ പ്രശാന്ത് ഗുഞ്ചാൽകറിന്റെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. സൽമാനെ വധിക്കുമെന്ന് ലോറൻസ് ബിഷ്‌ണോയ് ജയിലിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നു.

പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ സൽമാന്റെ സുരക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ജൂണിൽ സൽമാൻ ഖാന്റെ പിതാവിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104091/salman-khan)