---
title: " ഡയാലിസിസ് ധനസഹായത്തിന് അർഹരായ വൃക്കരോഗികളുടെ കുടുംബ സംഗമം നടത്തി "
english_title: "Joint family "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104098/joint-family"
published_at: "2023-03-20T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641821f01eabc_IMG-20230320-WA0075.jpg"
keywords: []
---

#  ഡയാലിസിസ് ധനസഹായത്തിന് അർഹരായ വൃക്കരോഗികളുടെ കുടുംബ സംഗമം നടത്തി 

> **Lead Summary:** കണ്ണൂർ കോർപ്പറേഷൻ വഴി ഡയാലിസിസിനു ധനസഹായത്തിന് അർഹരായ വൃക്കരോഗികളുടെ കുടുംബ സംഗമം കൗൺസിൽ ഹാളിൽ നടത്തി. കുടുംബ സംഗമം കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. സെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ കോർപ്പറേഷൻ വഴി ഡയാലിസിസിനു ധനസഹായത്തിന് അർഹരായ വൃക്കരോഗികളുടെ കുടുംബ സംഗമം കൗൺസിൽ ഹാളിൽ നടത്തി. കുടുംബ സംഗമം കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. സെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വിനു സി.കുഞ്ഞപ്പൻ , ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.പി. രാജേഷ്, ഹെൽത്ത് സുപ്രവൈസർ പി.വി. ബൈജു എന്നിവർ പ്രസംഗിച്ചു.

ഡയാലിസിസ് ധനസഹായത്തിനുള്ള അർഹതാ മാനദണ്ഡം, ഹാജരാക്കേണ്ട രേഖകൾ എന്നിവയെക്കുറിച് പ്ലാനിംഗ് റിസോർസ് പേഴ്സൺ പി.പി.കൃഷ്ണൻ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104098/joint-family)