---
title: "നൻമഠം ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 22 മുതൽ 26 വരെ"
english_title: "Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104108/temple"
published_at: "2023-03-20T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418254075ce0_IMG-20230320-WA0076.jpg"
keywords: []
---

# നൻമഠം ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 22 മുതൽ 26 വരെ

> **Lead Summary:**  പുനർ നിർമ്മാണം പൂർത്തിയാക്കിയ പരിയാരം കൊട്ടിയൂർ നൻമഠം ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 22 മുതൽ 26 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 പുനർ നിർമ്മാണം പൂർത്തിയാക്കിയ പരിയാരം കൊട്ടിയൂർ നൻമഠം ക്ഷേത്രത്തിൽ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 22 മുതൽ 26 വരെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

22 ന് രാവിലെ 7 മണിക്ക് ആചാര്യവരണം നടക്കും. 10 മണിക്ക് ഊട്ടുപുര സമർപ്പണം ക്ഷേത്രം മുതിർന്ന കർമ്മി എം.വി.ദാമോദരൻ നിർവ്വഹിക്കും. 23 ന് രാവിലെ 6.35 നും 7.34 നും ഇടയിൽ ദേവ പ്രതിഷ്ഠ.

വൈകുന്നേരം 3 മണിക്ക് നടക്കുന്ന ക്ഷേത്രശില്പികളെ ആദരിക്കൽ ചടങ്ങ് മലബാർ ദേവസ്വം ബോർഡ് തലശേരി ഡിവിഷൻ ചെയർമാൻ ടി.കെ.സുധി ഉദ്ഘാടനം ചെയ്യും.

ക്ഷേത്രം രക്ഷാധികാരി എ.ഭാസ്ക്കരൻ സോവനീർ പ്രകാശനം നിർവ്വഹിക്കും. 4 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7 മണിക്ക് കളിയാട്ടരംഭം, 7.30 ന് ക്ഷേത്രം മഹിളാ കമ്മിറ്റിയുടെ തിരുവാതിരക്കളി.

തുടർന്ന് കരിന്തറ നായർ, കണ്ടപ്പുലി തെയ്യങ്ങൾ കെട്ടിയാടിക്കും. 24 ന് രാത്രി 7 മണിക്ക് ഓട്ടൻതുള്ളൽ തുടർന്ന് കരിന്തറ നായർ, പുലിമരൻ, പുള്ളൂർ കാളി തെയ്യങ്ങൾ. 25 ന് രാത്രി 7.30 ന് പുലിക്കണ്ടൻ, വിഷ്ണു മൂർത്തി , രക്തചാമുണ്ഡി, കുറത്തിയമ്മ, കുണ്ടോർ ചാമുണ്ഡി തെയ്യങ്ങൾ.

26 ന് രാവിലെ 10.30 ഗുളികൻ, വിഷ്ണു മൂർത്തി ,രക്തചാമുണ്ഡി, പുള്ളിക്കരിങ്കാളി, കുറത്തിയമ്മ, കുണ്ടോറ ചാമുണ്ഡി, പുളളൂർ കാളി, ഗുളികൻ തെയ്യങ്ങളും കെട്ടിയാടിക്കും.

തളിപ്പറമ്പിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ എ.ഭാസ്ക്കരൻ കെ.രവി, സി.വി.ശ്രീകുമാർ , ഇ.വി.രമേശൻ, എ.വി.രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104108/temple)