---
title: "റംസാന്‍ മാസം ഒരു കടയും തുറക്കരുത്; കോഴിക്കോട് ബീച്ചിലെ വ്യാപാരികള്‍ക്ക് ഭീഷണി"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104139/kozhikodu"
published_at: "2023-03-20T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6418494063fd6_IMG-20230320-WA0127.jpg"
keywords: []
---

# റംസാന്‍ മാസം ഒരു കടയും തുറക്കരുത്; കോഴിക്കോട് ബീച്ചിലെ വ്യാപാരികള്‍ക്ക് ഭീഷണി

> **Lead Summary:**  **കോഴിക്കോട്: **റംസാന്‍ മാസത്തില്‍ കട തുറക്കരുതെന്ന് കച്ചവടക്കാര്‍ക്ക് മതമൗലികവാദികളുടെ ഭീഷണി. മുഖദാര്‍ ബീച്ചിലെ കച്ചവടക്കാര്‍ക്ക് നേരെയാണ് മതമൗലികവാദികളുടെ സംഘം ഭീഷണിയുമായി രംഗത്ത് എത്തിയത്. കട തുറന്നാല്‍ അടിച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മഹല്ല് കമ്മറ്റിയുടെ നിര്‍ദ്ദേശമാണെന്ന് പറഞ്ഞായിരുന്നു സംഘം ഭീഷണി മുഴക്കിയത്. റംസാന്‍ മാസത്തില്‍ നിര്‍ബന്ധമായും കട അടച്ചിടണം.

## Article Content

 **കോഴിക്കോട്: **റംസാന്‍ മാസത്തില്‍ കട തുറക്കരുതെന്ന് കച്ചവടക്കാര്‍ക്ക് മതമൗലികവാദികളുടെ ഭീഷണി. മുഖദാര്‍ ബീച്ചിലെ കച്ചവടക്കാര്‍ക്ക് നേരെയാണ് മതമൗലികവാദികളുടെ സംഘം ഭീഷണിയുമായി രംഗത്ത് എത്തിയത്. കട തുറന്നാല്‍ അടിച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മഹല്ല് കമ്മറ്റിയുടെ നിര്‍ദ്ദേശമാണെന്ന് പറഞ്ഞായിരുന്നു സംഘം ഭീഷണി മുഴക്കിയത്. റംസാന്‍ മാസത്തില്‍ നിര്‍ബന്ധമായും കട അടച്ചിടണം.

നോമ്പ് തുറന്നാലും വൈകീട്ട് കട തുറക്കരുത്. കട തുറന്നാല്‍ ആണുങ്ങളും പെണ്ണുങ്ങളും കൂട്ടമായി ബീച്ചില്‍ എത്തും. ഇത് ഒഴിവാക്കണമെന്നും ആയിരുന്നു മതമൗലികവാദികള്‍ കച്ചവടക്കാരോട് പറഞ്ഞത്. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കട അടിച്ചുതകര്‍ക്കുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104139/kozhikodu)