---
title: "കേളകം ഗ്രാമപഞ്ചായത്ത്;  പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു."
english_title: "Kelakam Gram Panchayat; Water purifiers were distributed to schools and hospitals in the panchayat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104167/kelakam-gram-panchayat-water-purifiers-were-distributed-to-schools-and-hospitals-in-the-panchayat"
published_at: "2023-03-20T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641872425c497_adsafadfav.jpg"
keywords: []
---

# കേളകം ഗ്രാമപഞ്ചായത്ത്;  പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു.

> **Lead Summary:** **കേളകം: **കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവിൽ പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി 13 സ്ഥാപനങ്ങൾക്കാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, പഞ്ചായത്ത് സെക്രട്ടറി പി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കേളകം: **കേളകം ഗ്രാമപഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി നൽകുന്ന വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. കേളകം പഞ്ചായത്ത് ഓഫീസിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7 ലക്ഷം രൂപ ചിലവിൽ പഞ്ചായത്തിലെ സ്കൂളുകൾക്കും ആശുപത്രികൾക്കുമായി 13 സ്ഥാപനങ്ങൾക്കാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സജീവൻ പാലുമ്മി, തോമസ് പുളിക്കക്കണ്ടം, പഞ്ചായത്ത് സെക്രട്ടറി പി കെ ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104167/kelakam-gram-panchayat-water-purifiers-were-distributed-to-schools-and-hospitals-in-the-panchayat)