---
title: "അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. "
english_title: "If there is concern about infection, covid patients enter bio Health department not to use ticks."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104195/if-there-is-concern-about-infection-covid-patients-enter-bio-health-department-not-to-use-ticks"
published_at: "2023-03-20T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64188eaadb9e2_covsd.jpg"
keywords: []
---

# അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. 

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി: **അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

## Article Content

**ന്യൂ​ഡ​ൽ​ഹി: **അ​ണു​ബാ​ധ​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ങ്കി​ല​ല്ലാ​തെ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. പ്രാ​യ​പൂ​ർ​ത്തി​യാ​യ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കാ​യി കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ച പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ളു​ടെ വ​ർ​ധ​ന​ക്കി​ടെ പു​റ​ത്തി​റ​ക്കി​യ പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​പ്ര​കാ​രം ലോ​പി​നാ​വി​ർ-​റി​റ്റോ​ണാ​വി​ർ, ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ, ഐ​വ​ർ​മെ​ക്റ്റി​ൻ, മോ​ൾ​നു​പി​രാ​വി​ർ, ഫാ​വി​പി​രാ​വി​ർ, അ​സി​ത്രോ​മൈ​സി​ൻ, ഡോ​ക്സി​സൈ​ക്ലി​ൻ തു​ട​ങ്ങി​യ മ​രു​ന്നു​ക​ൾ കോ​വി​ഡ്-19 രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്. രോ​ഗി​ക​ൾ​ക്ക് രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ പ്ലാ​സ്മ ഉ​പ​യോ​ഗി​ച്ചു​ള്ള തെ​റ​പ്പി നി​ർ​ദേ​ശി​ക്ക​രു​ത്. കോ​വി​ഡ് ബാ​ധി​ത​രി​ൽ മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്ക​ണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104195/if-there-is-concern-about-infection-covid-patients-enter-bio-health-department-not-to-use-ticks)