---
title: "ആറളംഫാമിലേത് സർക്കാർ നിർമ്മിത കൊലപാതകങ്ങൾ :പി.കെ. കൃഷ്ണദാസ്"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104204/aralam"
published_at: "2023-03-21T06:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641901865e492_FB_IMG_1679359905948.jpg"
keywords: []
---

# ആറളംഫാമിലേത് സർക്കാർ നിർമ്മിത കൊലപാതകങ്ങൾ :പി.കെ. കൃഷ്ണദാസ്

> **Lead Summary:** **ഇരിട്ടി**: ആറളംഫാമിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളെന്ന് ബി ജെ പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരണമടഞ്ഞ രഘു കണ്ണയുടെ വീട്ടിലെത്തി മക്കളേയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആറളം ഫാമിൽ നടക്കുന്ന എട്ടാമത് മരണമാണ് രഘുവിന്റേത്.

## Article Content

**ഇരിട്ടി**: ആറളംഫാമിൽ നടക്കുന്നത് സർക്കാർ സ്പോൺസേഡ് കൊലപാതകങ്ങളെന്ന് ബി ജെ പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ആറളം ഫാമിൽ കാട്ടാന അക്രമത്തിൽ മരണമടഞ്ഞ രഘു കണ്ണയുടെ വീട്ടിലെത്തി മക്കളേയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്. പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ആറളം ഫാമിൽ നടക്കുന്ന എട്ടാമത് മരണമാണ് രഘുവിന്റേത്.

ഇതിൽ ഒന്നാം പ്രതി ആനയല്ല മുഖ്യമന്ത്രി പിണറായിയും അദ്ദേഹത്തിൻറെ സർക്കാരുമാണ്. ഓരോ കൊലപാതകങ്ങൾ നടക്കുമ്പോഴും പിണറായി സർക്കാർ വ്യാജ വാഗ്ദാനങ്ങൾ നൽകി ആറളം ഫാമിലെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. മൃഗങ്ങളുടെ ജീവന്റെ വിലപോലും സർക്കാർ ഫാമിലെ പാവപ്പെട്ട ആദിവാസികൾക്ക് കൊടുക്കിന്നില്ല. ഫാമിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഇവർക്ക് കറവപ്പശുക്കളാണ്. കോടിക്കണക്കിനു രൂപയുടെ കെട്ടിടങ്ങൾ നിമ്മിച്ച് ഈ നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ തീവെട്ടിക്കൊള്ളയാണ് ഫാമിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടത്തണം. ഫാമിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ആന മതിൽ നിർമ്മാണം ഉടനെ ആരംഭിക്കണമെന്നും രാഘിവിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവർക്ക് സമ്മതമാണെങ്കിൽ കുട്ടികളെ സംരക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കാൻ തയാറാണെന്ന് അവരെ അറിയിച്ചതായും കൃഷ്ണദാസ് പറഞ്ഞു. അതേസമയം ബി ജെ പി നേതൃത്വം എല്ലാ വിഭാഗം ആധ്യാത്മിക ആചാര്യന്മാർ , പിതാക്കന്മാർ , മുസ്‌ലിം വിഭാഗത്തിലെ ആധ്യാത്മിക നേതാക്കൾ എന്നിവരെ കാണാറുണ്ടെന്നും ചർച്ച നടത്താറുണ്ടെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. അതുപോലെ തലശേരി ആർച്ച് ബിഷപ്പുമായും ചര്ച്ച നടത്തിയിട്ടുണ്ട്. അതിൽ യാതൊരു പുതുമയുമില്ല. രാഷ്ട്രീയമായി കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബി ജെ പി സർക്കാരുമായി യാതൊരുവിധ ഐത്തവും കാണിക്കേണ്ട ആവശ്യമില്ല എന്നാണ് ബിഷപ്പ് പറഞ്ഞത്. ഇത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കുമുള്ള ഒരു സന്ദേശമാണ്. ബി ജെ പി യോട് യാതൊരു വിധ തൊട്ടുകൂടായ്മയടേയും ആവശ്യമില്ലെന്നും അത് കേരളത്തിലെ വികസനപ്രവർത്തനങ്ങളെ പിന്നോട്ട് നയിക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്ന സന്ദേശമാണ് അതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത്, സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രൻ, ജില്ലാ [പ്രസിഡന്റ് എൻ. ഹരിദാസ്, ജനറൽ സിക്രട്ടറിമാരായ ബിജു എളക്കുഴി, എം.ആർ. സുരേഷ്, ആർ എസ് എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളം, പ്രിജേഷ് അളോറ, സി. രജീഷ്, മിനി ഷൈജു, പ്രശാന്തൻ കുമ്പത്തി, ബേബി ജോസഫ് എന്നിവരും കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104204/aralam)