---
title: "കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104211/accident"
published_at: "2023-03-21T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64191231b226f_IMG-20230321-WA0004.jpg"
keywords: []
---

# കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു

> **Lead Summary:** **പെരളശ്ശേരി** : പെരളശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വെള്ളച്ചാൽ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. മുതുവേടത്ത് അസ്‌ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്‌. കടയിലെ ഗ്ലാസ് ഷെൽഫ് തകർത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക്ക്‌ യാത്രക്കാരനായ മുഹമ്മദിനെ ആക്രമിച്ചു.

## Article Content

**പെരളശ്ശേരി** : പെരളശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാലിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ വെള്ളച്ചാൽ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30-ഓടെയാണ് സംഭവം. മുതുവേടത്ത് അസ്‌ലമിന്റെ ഉടമസ്ഥതയിലുള്ള തുണിക്കടയിലേക്കാണ് കാട്ടുപന്നി ഓടിക്കയറിയത്‌. കടയിലെ ഗ്ലാസ് ഷെൽഫ് തകർത്തശേഷം റോഡിലേക്ക് ഇറങ്ങിയോടിയ പന്നി ബൈക്ക്‌ യാത്രക്കാരനായ മുഹമ്മദിനെ ആക്രമിച്ചു.

റോഡിലേക്ക് വീണ് പരിക്കേറ്റ മുഹമ്മദ് ചക്കരക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. വെള്ളച്ചാൽ മേഖലയിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104211/accident)