---
title: "മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു"
english_title: "Kochi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104230/kochi"
published_at: "2023-03-21T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64193c4502ec5_IMG-20230321-WA0051.jpg"
keywords: []
---

# മുൻ അഡ്വക്കേറ്റ് ജനറൽ കെ.പി.ദണ്ഡപാണി അന്തരിച്ചു

> **Lead Summary:** **കൊച്ചി:** മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. 1968ൽ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്. 1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി.

## Article Content

**കൊച്ചി:** മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറൽ ആയിരുന്നു. 1968ൽ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്. 1972ൽ ദണ്ഡപാണി അസോസിയേറ്റ്സ് എന്ന അഭിഭാഷക സ്ഥാപനം തുടങ്ങി.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായും ദ​ക്ഷിണ റെയിൽവേയുടെ മുൻ സീനിയ‍ പാനൽ കൗൺസിൽ അം​ഗവുമായിരുന്നു. ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്‍റുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104230/kochi)