---
title: "നെൽക്കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി"
english_title: "Marched to Cliff House"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104251/marched-to-cliff-house"
published_at: "2023-03-21T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64194f9a2424b_IMG-20230321-WA0022.jpg"
keywords: []
---

# നെൽക്കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **തിരുവനന്തപുരം**: കൊയ്ത്ത് കാലത്തു തന്നെ നെല്ലുസംഭരിക്കുക, നെല്ലിന്റെ വില സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുക, നെല്ലിന്റെ വില കർഷകന് നിലവിലുള്ള അക്കൗണ്ടിലേക്ക് നൽകുക, നെൽകൃഷി നശിച്ച കർഷകർക്ക് ഇൻഷുറൻസ് കുടിശ്ശിക ഉടൻ നൽകുക, നെല്ല് കയറ്റ് കൂലി പൂർണ്ണമായും സിവിൽ സപ്ലെസ് കോർപ്പറേഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സ്റ്റേറ്റ് കമ്മിറ്റിയുടെയും പാട ശേഖര സമിതികളുടേയും നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് മാർച് നടത്തി.

## Article Content

**തിരുവനന്തപുരം**: കൊയ്ത്ത് കാലത്തു തന്നെ നെല്ലുസംഭരിക്കുക, നെല്ലിന്റെ വില സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുക, നെല്ലിന്റെ വില കർഷകന് നിലവിലുള്ള അക്കൗണ്ടിലേക്ക് നൽകുക, നെൽകൃഷി നശിച്ച കർഷകർക്ക് ഇൻഷുറൻസ് കുടിശ്ശിക ഉടൻ നൽകുക, നെല്ല് കയറ്റ് കൂലി പൂർണ്ണമായും സിവിൽ സപ്ലെസ് കോർപ്പറേഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സ്റ്റേറ്റ് കമ്മിറ്റിയുടെയും പാട ശേഖര സമിതികളുടേയും നേതൃത്വത്തിൽ ക്ലിഫ് ഹൗസിലേക്ക് മാർച് നടത്തി.

പാളയം രക്തസാക്ഷി മണ്ടപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ 100 കണക്കിന് കർഷകർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിൽ മാർച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് ഉൽഘാടനം ചെയ്തു. സംസ്ഥാന വൈസ് ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കോ ഓർഡിനേറ്റർ അഡ്വ.കെ.വി ബിജു മുഖ്യപ്രഭാഷണം നടത്തി.

ഫാർമേഴ്സ് റിലീഫ് ഫോറം ചെയർമാൻ മാർട്ടിൻ തോമസ്, RKMS ജനറൽ കൺവീനർ ഡോ.ജോസുകുട്ടി ഒഴുകയിൽ, അഡ്വ. ജോൺ ജോസഫ്,ഒഴുകയിൽ, ഐക്യപാടശേഖര സമിതി ഭാരവാഹികളായ ഷാജി മഠത്തിൽ, ആന്റണി എം.വി, ജീജോ തോമസ്, ശരൺ ദേവ്, RKMS നേതാക്കളായ മനു ജോസഫ്, സി.ടി.തോമസ്, ജോർജ് സിറിയക്, പ്രൊഫ. ഒ. ജി സജിത, ആയാപറമ്പ രാമചന്ദ്രൻ, സിറാജ് കൊടുവായൂർ, ഷാജി തുണ്ടത്തിൽ, ഉണ്ണികൃഷ്ണൻ ചേർത്തല, സി.കെ റോസ് ചന്ദ്രൻ, വിദ്യാ രവിചന്ദ്രൻ, സജീഷ് കുത്താനൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104251/marched-to-cliff-house)