---
title: "അന്തരിച്ച ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാരം നാളെ "
english_title: "Funeral of late Bishop Mar Joseph Pavwathil tomorrow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104260/funeral-of-late-bishop-mar-joseph-pavwathil-tomorrow"
published_at: "2023-03-21T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419569d29631_Screenshot_2023-03-21-12-28-28-53_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# അന്തരിച്ച ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാരം നാളെ 

> **Lead Summary:** അന്തരിച്ച ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകള്‍ ആരംഭിച്ചു . രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടര്‍ന്ന് പ്രത്യേക പ്രാത്ഥനകള്‍ നടത്തി.

## Article Content

അന്തരിച്ച ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ സംസ്‌കാര ശിശ്രൂഷകള്‍ ആരംഭിച്ചു . രാവിലെ ഏഴ് മണിക്ക് രൂപതാ ആസ്ഥാനത്ത് ഭൗതിക ശരീരം എത്തിച്ചു. തുടര്‍ന്ന് പ്രത്യേക പ്രാത്ഥനകള്‍ നടത്തി.

ഇനി വിലാപയാത്രയായി സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി മെത്രാപ്പോലീത്തന്‍ പള്ളിയിലേയ്ക്ക് കൊണ്ടു പോകും.ബുധനാഴ്ച രാവിലെ പത്ത് വരെ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വെയ്ക്കും. ശുശ്രൂഷകള്‍ക്ക് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും.

സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 1.30 തോടെ സെന്റ് തോമസ് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലിന്റെ അന്ത്യം.വാര്‍ദ്ധക്യ സാഹചമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104260/funeral-of-late-bishop-mar-joseph-pavwathil-tomorrow)