---
title: "ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് വി ശിവൻകുട്ടി"
english_title: "V Sivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104266/v-sivankutty"
published_at: "2023-03-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64195ae187ff2_Screenshot_2023-03-21-12-39-53-54_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് വി ശിവൻകുട്ടി

> **Lead Summary:** നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിന് മുമ്പ് നടന്നിട്ടില്ല. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിന് നടത്തുന്ന ഈ പ്രതിഷേധത്തിൽ എന്ത് ന്യായമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.

## Article Content

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയിൽ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിപക്ഷം നടത്തുന്നതുപോലുള്ള സമരങ്ങൾ ഇതിന് മുമ്പ് നടന്നിട്ടില്ല. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളുടെ കയ്യും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തതിന് നടത്തുന്ന ഈ പ്രതിഷേധത്തിൽ എന്ത് ന്യായമാണുള്ളതെന്നും ശിവൻകുട്ടി ചോദിച്ചു.

ഈ നിയമസഭയിൽ ഞങ്ങളൊക്കെ മുമ്പ് അംഗങ്ങളായിരുന്നവരാണ്. ഞങ്ങളൊക്കെ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും മുമ്പുണ്ടായിട്ടില്ല. സഭയ്ക്കുള്ളിലെ സമാന്തര സഭയും സത്യാഗ്രഹവും ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104266/v-sivankutty)