---
title: "കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണം: മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും"
english_title: "The Supreme Court will consider Madani's plea on Friday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104268/the-supreme-court-will-consider-madanis-plea-on-friday"
published_at: "2023-03-21T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64195e0c24810_Screenshot_2023-03-21-12-58-05-29_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണം: മദനിയുടെ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

> **Lead Summary:** ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൽ നാസർ മദനി നൽകിയ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകനായ ഹാരിസ് ബീരാൻ ഹർജിയെ കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്നാണ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

## Article Content

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൽ നാസർ മദനി നൽകിയ അപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ അഭിഭാഷകനായ ഹാരിസ് ബീരാൻ ഹർജിയെ കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്നാണ് ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്.

ആയുർവേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാൻ അനുവാദം വേണം. ആരോഗ്യനില മോശം സാഹചര്യത്തിലാണെന്നും പക്ഷഘാതത്തെ തുടർന്ന് ഓർമക്കുറവും കാഴ്ചക്കും പ്രശ്‌നങ്ങളുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. വിചാരണ പൂർത്തിയാകുന്നതുവരെ ജന്മനാട്ടിൽ തുടരാൻ അനുവദിക്കണമെന്നും അപേക്ഷയിൽ മദനി പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104268/the-supreme-court-will-consider-madanis-plea-on-friday)