---
title: "സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ സിപിഎം പരാതിയിൽ പ്രത്യേക അന്വേഷണ സംഘം"
english_title: "Swapna Suresh"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104272/swapna-suresh"
published_at: "2023-03-21T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641967a59256f_IMG-20230321-WA0080.jpg"
keywords: []
---

# സ്വപ്ന സുരേഷ്, വിജേഷ് പിള്ള എന്നിവർക്കെതിരായ സിപിഎം പരാതിയിൽ പ്രത്യേക അന്വേഷണ സംഘം

> **Lead Summary:** സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കുമെതിരെ തളിപ്പറമ്പിലുള്ള കേസിൽ പരാതിക്കാരനായ കെ. സന്തോഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി തളിപ്പറമ്പ് പൊലിസ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ദൂതൻ എന്ന രീതിയിൽ വിജേഷ് പിള്ള തന്നെ സമീപിച്ചു എന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണം. 

## Article Content

സ്വപ്ന സുരേഷിനും വിജേഷ് പിളളയ്ക്കുമെതിരെ തളിപ്പറമ്പിലുള്ള കേസിൽ പരാതിക്കാരനായ കെ. സന്തോഷിന്റെ വിശദമായ മൊഴി രേഖപ്പെടുത്താനൊരുങ്ങി തളിപ്പറമ്പ് പൊലിസ്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കാൻ 30 കോടി വാഗ്ദാനം ചെയ്ത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ദൂതൻ എന്ന രീതിയിൽ വിജേഷ് പിള്ള തന്നെ സമീപിച്ചു എന്നാണ് സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണം. 

എം.വി ഗോവിന്ദനെതിരെ സ്വപ്ന സുരേഷ് ഫെസ് ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്നായിരുന്നു പരാതി. തുടർന്ന് കലാപമുണ്ടാക്കൽ, ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് തളിപ്പറമ്പ് പോലീസ് സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്തിരുന്നത്. മൊഴി നൽകാൻ സന്തോഷിനോട് പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഴിയെടുത്തതിന് ശേഷം മാത്രമെ പോലീസ് തുടർ നടപടികൾ കൈക്കൊള്ളുകയുള്ളു. നിലവിൽ തളിപ്പറമ്പ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അതേ സമയം കേസെടുത്ത കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതുവരെ പോലീസോ മറ്റ് അന്വേഷണ ഏജൻസികളോ വിവരം അറിയിച്ചിരുന്നില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ട്. കണ്ണൂർ എസ്പി ഹേമലതയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുക കണ്ണൂർ സിറ്റി, റൂറൽ ഡിവൈഎസ്പിമാരും അന്വേഷണ സംഘത്തിൽ സിപിഎം ഏരിയാ സെക്രട്ടറി കെ. സന്തോഷാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത് ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104272/swapna-suresh)