---
title: "വടക്കേ മലബാറിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 നാള്‍ നീണ്ടു നിന്ന ഉത്സവം സമാപിച്ചു "
english_title: "Thrichambaram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104278/thrichambaram"
published_at: "2023-03-21T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64196ccd26abd_IMG-20230321-WA0087.jpg"
keywords: []
---

# വടക്കേ മലബാറിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 നാള്‍ നീണ്ടു നിന്ന ഉത്സവം സമാപിച്ചു 

> **Lead Summary:** വടക്കേ മലബാറിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 നാള്‍ നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിച്ച് കൂടിപ്പിരിയല്‍ ചടങ്ങ് നടന്നു. ഭക്തിനിർഭരമായ കൂടി പിരിയൽ ചടങ്ങ് കാണാൻ വേണ്ടി പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്.

## Article Content

വടക്കേ മലബാറിലെ പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 14 നാള്‍ നീണ്ടു നിന്ന ഉത്സവത്തിന് സമാപനം കുറിച്ച് കൂടിപ്പിരിയല്‍ ചടങ്ങ് നടന്നു. ഭക്തിനിർഭരമായ കൂടി പിരിയൽ ചടങ്ങ് കാണാൻ വേണ്ടി പതിനായിരങ്ങളാണ് ക്ഷേത്രത്തിൽ എത്തിയത്.

രാമകൃഷ്ണന്‍മാരുടെ ബാലലീലകളാണ് തൃച്ചംബരം ഉത്സവത്തിന്റെ ഇതിവൃത്തം. കളികള്‍ക്കിടയില്‍ നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു, പാലിന് പിന്നാലെ ഓടിപ്പോകുന്ന കൃഷ്ണനെ കണ്ട് വിഷമത്തോടെ തിരികെ സ്വന്തം തട്ടകമായ മഴൂരിലേ ക്ക് ജേഷ്ഠ സഹോദരന്‍ ബലരാമന്‍ യാത്രയാകുന്നത്, ഏവരുടെയും മനസില്‍ ഭക്തിയും നൊമ്പരവും നല്‍കുന്ന അപൂര്‍വ്വവും ഹൃദയ സ്പര്‍ശിയുമായ ചടങ്ങാണ് കൂടിപ്പിരിയല്‍. കൂടി പിരിയൽ ചടങ്ങ് കാണാൻ പതിനായിരങ്ങളാണ് പങ്കെടുത്തത്. കൂടിപിരിയൽ ചടങ്ങിന് ആളുകളെ നീയന്ത്രിക്കുന്നതിനായി 100 ഓളം പൊലീസ് കാരെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിരുന്നു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104278/thrichambaram)