---
title: "ഓര്‍മശക്തികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മൂന്നു വയസുകാരി അവാന്‍സ: ഇന്ത്യ ബുക്ക്ഒഫ് റെക്കാർഡ് കരസ്ഥമാക്കി"
english_title: "Avansa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104298/avansa"
published_at: "2023-03-21T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6419803724080_IMG-20230321-WA0090.jpg"
keywords: []
---

# ഓര്‍മശക്തികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മൂന്നു വയസുകാരി അവാന്‍സ: ഇന്ത്യ ബുക്ക്ഒഫ് റെക്കാർഡ് കരസ്ഥമാക്കി

> **Lead Summary:**  ഓര്‍മശക്തികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മൂന്നു വയസുകാരി അവാന്‍സ ഇന്ത്യ ബുക്ക്ഒഫ് റെക്കാർഡ് കരസ്ഥമാക്കി. കുറ്റ്യാട്ടൂര്‍ പാവന്നൂർ മൊട്ടയിലെ അനുഗ്രഹ് പരേതയായ അനുശ്രീ ദമ്പതികളുടെ മകളാണ് അവാന്‍സ. മൂന്നു വയസുകാരിയായ കൊച്ചു മിടുക്കി അവാന്‍സ ഓര്‍മശക്തി കൊണ്ട് ലോകത്തിനു മുന്നില്‍ വിസ്മയമായി തീരുകയാണ്.

## Article Content

 ഓര്‍മശക്തികൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മൂന്നു വയസുകാരി അവാന്‍സ ഇന്ത്യ ബുക്ക്ഒഫ് റെക്കാർഡ് കരസ്ഥമാക്കി. കുറ്റ്യാട്ടൂര്‍ പാവന്നൂർ മൊട്ടയിലെ അനുഗ്രഹ് പരേതയായ അനുശ്രീ ദമ്പതികളുടെ മകളാണ് അവാന്‍സ. മൂന്നു വയസുകാരിയായ കൊച്ചു മിടുക്കി അവാന്‍സ ഓര്‍മശക്തി കൊണ്ട് ലോകത്തിനു മുന്നില്‍ വിസ്മയമായി തീരുകയാണ്.

പതിനഞ്ച് തരം പഴങ്ങൾ, ഇരുപതിലധികം മൃഗങ്ങള്‍, എട്ടിലധികം മനുഷ്യ ശരീര ഭാഗങ്ങൾ, നാലിലധി കം കളറുകൾ, രാജ്യങ്ങൾ, കവിതകൾ, അക്കങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഓർത്ത് പറഞ്ഞാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് 2023 അവാന്‍സ കരസ്ഥമാക്കിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ നൃത്തവും അഭിനയവും ഉൾപ്പെടെ നിരവധി വീഡിയോകളിലൂടെ മി കച്ചപ്രകടനം നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് ഈ കൊച്ചുകലാകരി.

അവാന്‍സയ്ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നത് അമ്മയുടെ അനുജത്തിയായ ബിരുദ വിദ്യാര്‍ഥിനി അനന്യയാണ്. ഇപ്പോള്‍ നാട്ടിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ് അവാന്‍സ. പല സംഘടനകളും മറ്റും വീട്ടില്‍ നേരിട്ടെത്തി അനുമോദിക്കുകയാണ് ഈ കൊച്ചു മിടുക്കിയെ. പഠിച്ച് വളര്‍ന്ന് ആര്‍മിയില്‍ ചേരാനാണ് എനിക്കിഷ്ടമെന്നും, ആര്‍മിയില്‍ ചേര്‍ന്ന് തിവ്രവാദികളില്‍ നിന്നും ഇന്ത്യയെ സംരക്ഷിക്കണമെന്നും അവാന്‍സ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104298/avansa)