---
title: "തലശ്ശേരി നഗരസഭയുടെ വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു"
english_title: "Thalaseeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104322/thalaseeri"
published_at: "2023-03-21T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64199288653b4_IMG-20230321-WA0093.jpg"
keywords: []
---

# തലശ്ശേരി നഗരസഭയുടെ വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **തലശ്ശേരി:** നഗരസഭയുടെ വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ടൂറിസം, കൃഷി, തൊഴിൽ സംരംഭങ്ങൾക്കും അടിസ്ഥാന സൌകര്യ വികസനത്തിനും മുൻതൂക്കമുള്ള മിച്ചബജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശിയാണ് കൌൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. 78,74,59,353 രൂപ വരവും 71,86,96,000 പ്രതീക്ഷിത ചിലവും 6,87,63,353 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്.

## Article Content

**തലശ്ശേരി:** നഗരസഭയുടെ വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ടൂറിസം, കൃഷി, തൊഴിൽ സംരംഭങ്ങൾക്കും അടിസ്ഥാന സൌകര്യ വികസനത്തിനും മുൻതൂക്കമുള്ള മിച്ചബജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശിയാണ് കൌൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്. 78,74,59,353 രൂപ വരവും 71,86,96,000 പ്രതീക്ഷിത ചിലവും 6,87,63,353 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്.

ചെയർപേഴ്സൺ ജമുനാ റാണി അദ്ധ്യക്ഷത വഹിച്ചു. ബജറ്റിൻമേൽ ചർച്ചയും നിർദ്ദേശവും ഭേദഗതിയും ചെവാഴ്ച്ച ഉണ്ടാവും. പുതിയ ബസ് സ്റ്റാൻ്റ് ഷോപ്പിംഗ് കോംപ്ളക്സിന് 10 കോടി വകയിരുത്തിയിട്ടുണ്ട്. അമൃത് പദ്ധതിയിൽ പെടുത്തി നഗരസഭയിലെ 5250 വീടുകൾക്ക് കുടിവെള്ള കണക്ഷൻ നൽകാൻ (26,494 കോടി), പെരിങ്കളത്ത് ടൌൺഷിപ്പിനായുള്ള പ്രാരംഭ ചിലവിലേക്ക് 1 കോടി, നഗരസഭയിലെ എല്ലാ വാർഡുകളിലും ലൈബ്രറികളിൽ ഇൻഫർമേഷൻ ഹബ്ബ് സ്ഥാപിക്കാൻ 25 ലക്ഷം, ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിൽ ശാസ്ത്രിയ രീതിയിൽ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ 5 ലക്ഷം, എന്നിവയാണ് പ്രധാനമായി വകയിരുത്തിയത്.

കുടിവെള്ളം ഇല്ലാത്ത അംഗൻ വാടികൾക്ക് വാട്ടർ കണക്ഷൻ ലഭ്യമാക്കൽ, നഗരസഭ പരിധിയിലെ വനിതകൾക്കും പെൺകുട്ടികൾക്കും യോഗ കരാട്ടെ പരിശീലനം, ഷീലോഡ്ജ് പ്രവർത്തനം ത്വരിതപ്പെടുത്തൽ, ജനറൽ ആശുപത്രിയിൽ ധോബിയൂണിറ്റ്: വാഷിംഗ് മെഷിൻ വാങ്ങും,, നഗരത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ക്ലോത്ത്, ബാഗ് വെൻ്റിംഗ് മിഷ്യൻ സ്ഥാപിക്കും, പൊതുസ്ഥലങ്ങളിൽ ശുചിത്വ - ബോധവൽക്കരണ ചുമർചിത്രങ്ങൾ തയ്യാറാക്കൽ, നഗര പ്രദേശത്ത് പുതുതായി മൂന്ന് ടേക്ക് എ.ബ്രെയിക്ക് ടോയ് ലറ്റ് സംവിധാനം ഒരുക്കും, നഗര നിരീക്ഷണത്തിനായി ഡ്രോൺ വാങ്ങും.

ഇതിനായി ലോക ബാങ്കിൻ്റെയും പോലിസിൻ്റെയും സഹായം തേടും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ പാർക്കിംഗ് പ്രയാസമുള്ള സ്ഥലങ്ങളിൽ പാർക്കിംഗ് സൌകര്യം ഒരുക്കും', പ്രധാന ജംഗ്ഷനുകളിൽ സി.സി.ടി.വി.ക്യാമറകൾ സ്ഥാപിക്കും. തുടങ്ങിയ പദ്ധതികളും ബജറ്റിൽ വാഗ്ദാനമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104322/thalaseeri)